പാമ്പ് കടിയേറ്റ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരാവസ്ഥയില്‍
അരീക്കോട്: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയെ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴിനാണ് സംഭവം. വജ്രജൂബിലി വര്‍ഷത്തില്‍ നവകേരള മിഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവന്തപുരത്ത് നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയതായിരുന്നു അവര്‍. സെമിനാര്‍ കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് തിരിക്കുന്നതിനായി ഹോസ്റ്റലില്‍ ചെന്നതായിരുന്നു. ഹോസ്റ്റലിന് മുന്നിലെത്തി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പാമ്പിന്റെ മേല്‍ ചവിട്ടുകയായിരുന്നു. കാലിന് മൂന്നിടങ്ങളിലായി കടിയേറ്റ പ്രസിഡന്റിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. വിദ്യാവതി, ബ്ലോക്ക് പഞ്ചായത്തംഗം ശരീഫ ടീച്ചര്‍ എന്നിവര്‍ സംഭവ സമയം പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. വിഷത്തിന്റെ കാഠിന്യം കാരണം മരുന്നുകള്‍ ഏല്‍ക്കുന്നില്ലെന്നും രക്തം മാറ്റല്‍ പ്രക്രിയ പരാജയപ്പെടുകയാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂന്ന് ദിവസം ഐ.സി.യുവില്‍ തന്നെ തുടരേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇ. അഹമ്മദ് എം.പിയും പി.കെ ബഷീര്‍ എം.എല്‍.എയും ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ.ടി ജലീല്‍, പ്രൊഫ. സി രവീന്ദ്രനാദ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."