സാഹിത്യ അക്കാദമി സെമിനാര്‍ ഇന്ന്
കൊണ്ടോട്ടി: കേന്ദ്രസാഹിത്യ അക്കാദമിയും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് സെമിനാര്‍ ഇന്ന് നടക്കും. സാഹിത്യകാരനും സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശകസമിതി കണ്‍വീനറുമായ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
''മാപ്പിളസാഹിത്യത്തിലെ ക്ലാസിക് കൃതികള്‍: മെഹറിന്റെ മാപ്പിളപ്പാട്ടുകള്‍'' എന്ന വിഷയത്തിലാണ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ രാവിലെ 10ന് സെമിനാര്‍ നടക്കുന്നത്. മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ അധ്യക്ഷനാകും. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ഷംസാദ് ഹുസൈന്‍, ഡോ. അനില്‍ ചേലേമ്പ്ര, ഡോ. പി സക്കീര്‍ ഹുസൈന്‍, ഡോ. കെ.കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
എസ്.വൈ.എസ് മണ്ഡലം തംഹീദ് ക്യാംപുകള്‍ക്ക് തുടക്കമായി
മലപ്പുറം: സുന്നി യുവജന സംഘം മണ്ഡലം തംഹീദ് ക്യാംപുകള്‍ക്ക് വെട്ടിച്ചിറയില്‍ തുടക്കമായി. മഹല്ല് തലങ്ങളില്‍ മത-സാമൂഹിക-സാംസ്‌കാരിക രംഗത്ത് പുതിയ പദ്ധതികളുമായി നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രത്യേക പരിശീലനം നേടിയ സന്നദ്ധ വിഭാഗത്തെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് തംഹീദ് ക്യാംപ്. ജില്ലയിലെ പതിനായിരത്തോളം പ്രവര്‍ത്തകരില്‍ നിന്ന് പ്രത്യേക പരിശോധനയിലൂടെ തെരഞ്ഞടുക്കപ്പെട്ട ഏഴായിരത്തോളം വരുന്ന വളണ്ടിയേഴ്‌സിനാണ് പരിശീലനം നല്‍കുന്നത്.
രണ്ട് ഘട്ടമായി നടക്കുന്ന ക്യാംപിന്റെ പ്രഥമ ഘട്ടമാണ് വെട്ടിച്ചിറയില്‍ തുടക്കം കുറിച്ചത്.
വെട്ടിച്ചിറ നൂറുല്‍ ഹുദാ മദ്‌റസയില്‍ നടന്ന തിരൂര്‍ മണ്ഡലം തംഹീദ് ക്യാംപില്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. 'സംഘം സംഘടിതം' അബ്ദുസ്സമദ് പൂക്കോട്ടൂരും 'പ്രസ്ഥാനം പൂര്‍വ്വീകര്‍' ഹസന്‍ സഖാഫി പൂക്കോട്ടൂരും 'ഐഛികം അത്ഭുതമാണ് ' ഹംസ റഹ്മാനി കൊണ്ടിപ്പറമ്പും 'സ്വത്വത്തെ ജ്വലിപ്പിക്കുക' റഹീം മാസ്റ്റര്‍ ചുഴലിയും 'നമ്മുടെ ആരോഗ്യം' മുതീഉല്‍ ഹഖ് ഫൈസിയും 'മാബൈന ഈശാഅയ്‌നി' വി.ടി കരീം ഫൈസിയും അവതരിപ്പിച്ചു.
കെ.എ റഹ്മാന്‍ ഫൈസി, കാടമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.എം കുട്ടി സഖാഫി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ടി.പി സലീം എടക്കര, സയ്യിദ് ബാപ്പുട്ടി തങ്ങള്‍, കിഴേടത്തില്‍ ഇബ്രാഹീം ഹാജി, കെ.കെ.എം ഷാഫി മാസ്റ്റര്‍, വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, പി.എം റഫീഖ് അഹ്മദ്, യു. ജലീല്‍ മൗലവി, ടി.പി ഇസ്മാഈല്‍ ഹുദവി, വി.കെ.എസ് പൂക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍, പി.വി സലാം മൗലവി പറവണ്ണ സംസാരിച്ചു.
17 ന് പൊന്നാനി മണ്ഡലത്തിലും 19ന് തവനൂര്‍, മങ്കട മണ്ഡലങ്ങളിലും 22ന് വള്ളിക്കുന്ന്, മലപ്പുറം, വേങ്ങര, ഏറനാട് മണ്ഡലങ്ങളിലും 24 ന് മഞ്ചേരി, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലും 25 ന് കോട്ടക്കല്‍ മണ്ഡലത്തിലും 26 ന് തിരൂരങ്ങാടി, താനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍ മണ്ഡലങ്ങളിലും തംഹീദ് ക്യാംപുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."