എസ്.കെ.എസ്.എസ്.എഫ് ത്വലബാവിങ് പൈതൃക സംഗമത്തിന് ജില്ലയില്‍ തുടക്കമായി
കടമേരി: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിങ് സംസ്ഥാന വ്യാപകമായി നടത്തുന്ന പൈതൃക ബോധന സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമേരി റഹ്മാനിയ്യാ അറബിക് കോളജ് കാംപസില്‍ നടന്നു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സി.എച്ച് മഹമൂദ് സഅദി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ്പ്രസിഡന്റ് റാഷിദ് അശ്അരി അധ്യക്ഷനായി. ജില്ലയിലെ അറബിക് കോളജ് ദര്‍സ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ സ്മാരക സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനം എസ്.പി.എം തങ്ങള്‍ നിര്‍വഹിച്ചു. ഹാരിസ് റഹ്മാനി തിനൂര് പൈതൃകബോധന പ്രഭാഷണം നടത്തി. യൂസഫ് റഹ്മാനി ചെമ്പ്രശ്ശേരി, മുഹമ്മദ് റഹ്മാനി തരുവണ, റഷീദ് റഹ്മാനി പയ്യനാട്, മുഹമ്മദ് റാഫി പുറമേരി, മുഹമ്മദ് തിരുവള്ളൂര്‍, ഇര്‍ഷാദ് തൂണേരി, ഉബൈദ് കുമ്മങ്കോട്,സ്വാലിഹ് പട്ടിക്കാട്, സയ്യിദ് ഫളലുറഹ്മാന്‍, സവാദ് വെള്ളമുണ്ട, അബൂബക്കര്‍ സിദ്ധീഖ് വേളം, മാജിദ് വേങ്ങര, അനീസ് കോട്ടത്തറ, നിബ്രാസലി തറയിട്ടാല്‍ പ്രസംഗിച്ചു.
സ്‌നേഹസ്പര്‍ശം വിഭവസമാഹരണം 13ന്
കോഴിക്കോട്: വൃക്ക രോഗികളെ സഹായിക്കാനായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ സ്‌നേഹസ്പര്‍ശത്തിന് വേണ്ടി വിഭവസമാഹരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. 13ന് പണം സമാഹരിക്കാന്‍ ജനങ്ങളിലേക്കിറങ്ങും. കോഴിക്കോട് കോര്‍പറേഷന്‍, വടകര, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ ഈമാസം 27നാണ് വിഭവസമാഹരണം.
റസീറ്റ് നല്‍കി പണം സ്വരൂപിക്കുന്നത് 13നാണ്. സ്വരൂപിച്ച പണം അതത് പ്രദേശത്തെ എസ്.ബി.ടി ബാങ്ക് ബ്രാഞ്ചില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ ചീഫ് കോ-ഓഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹസ്പര്‍ശത്തിന്റെ 67174632092 അക്കൗണ്ടിലേക്ക് അടയ്ക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."