തരിശുരഹിത ജില്ലയാകാന്‍ കൊല്ലം ഒരുങ്ങി: 662 വികസന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്
കൊല്ലം: തരിശുരഹിത ജില്ലയാകുന്നതിനു മുന്നോടിയായി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പൊതുവിഭാഗത്തില്‍ 547 പദ്ധതികളും പ്രത്യേക ഘടക പദ്ധതി പ്രകാരം 112 പദ്ധതികളും സ്‌പെഷ്യല്‍ ട്രൈബല്‍ പ്ലാന്‍ പ്രകാരം 3 പദ്ധതികളും ഉള്‍പ്പെടെ ആകെ 662 പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുമെന്ന് പ്രസിഡന്റ് കെ. ജഗദമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടുംബശ്രീ-കര്‍ഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ തരിശ് ഭൂമിയുള്‍പ്പെടെ 275 ഹെക്ടര്‍ സ്ഥലത്ത് ജൈവ കൃഷിയും കൂടാതെ വിത്തുല്‍പാദനവും നടത്തുന്നതിനായി 75 ലക്ഷം രൂപയും ജില്ലയിലെ 55 ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് 1700 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ഇറക്കുന്നതിലേക്കായി 51 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് കറവമാടുകളെ വാങ്ങുന്നതിന് പലിശരഹിത വായ്പയായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങള്‍ക്ക് 104 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ബ്ലോക്ക് പഞ്ചായത്തുകളില്‍ മാതൃകാടിസ്ഥാനത്തില്‍ കുടുംബശ്രീ, വനിതാ സ്വയംസഹായസംഘങ്ങള്‍ മുഖേന ആടുകള്‍ വളര്‍ത്തുന്ന പദ്ധതിയ്ക്കുള്ളത്(ആട് ഗ്രാമം പദ്ധതി) 60 ലക്ഷം രൂപയാണ്. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിനായി (എ.ബി.സി. പ്രോഗ്രാം) കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളേയും സംയോജിപ്പിച്ചുകൊണ്ട് 3.15 കോടി രൂപ അടങ്കല്‍ തുക വകയിരുത്തി ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കും.
ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായും ജില്ലയിലെ എല്ലാ ഫാമുകളേയും മാതൃകാഫാമുകളാക്കി മാറ്റുന്നതിന്റെ ഭാഗമായും മാതൃകാ ഔഷധ കൃഷിത്തോട്ടം, ഫുഡ് പ്രോസസിങ് യൂണിറ്റ്, പക്ഷി മൃഗാദികളുടെ പ്രദര്‍ശന യൂനിറ്റ് എന്നിവ സ്ഥാപിക്കും. പട്ടികജാതി കോളനികളിലുള്‍പ്പെടെ പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും സ്‌കൂളുകളില്‍ ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുമായി 467 ഓളം പ്രവൃത്തികള്‍ക്ക് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ജില്ല വെളിയിട വിസര്‍ജ്ജന വിമുക്തജില്ലയാക്കി പ്രഖ്യാപിച്ചതിന്റെ ഭാഗമായി 50 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ സ്‌കൂളുകളുടേയും ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ആദ്യഭാഗമായി 4 സ്‌കൂളുകള്‍ ഡിജിറ്റല്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ള മാതൃകാ സ്‌കൂളുകളാക്കി മാറ്റുന്നതിനും ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ കുട്ടികളുടെ പ്രാതിനിധ്യത്തിന് അനുസൃതമായി ടോയ്‌ലറ്റ് നിര്‍മിക്കുന്നതിനും ശുചീകരണത്തിന്റെ ഭാഗമായി എയ്‌റോബിക് കമ്പോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഏഴ് കോടി രൂപയാണ് വകയിരുത്തിയിട്ടുുള്ളത്.
ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനായി 35 ലക്ഷം രൂപ ഈ സാമ്പത്തിക വര്‍ഷം വിനിയോഗിക്കും. ബഡ്‌സ് സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 35 ലക്ഷം രൂപ നീക്കിവച്ചു. ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ കീമോ തെറാപ്പി യൂനിറ്റിന്റെ വികസനത്തിനും വിക്‌ടോറിയ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിരക്ഷയ്ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനുമായി 85 ലക്ഷം രൂപയോളം വകയിരുത്തിയിട്ടുണ്ട്.
നവജാതശിശുക്കളുടെ ആരോഗ്യ പരിരക്ഷണത്തിന് വേണ്ടി സ്വപ്നച്ചിറക് എന്ന പദ്ധതിക്ക് 7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ വന്ധ്യതാ നിവാരണ ക്ലിനിക്കിന് വേണ്ടിയുള്ളത് 5 ലക്ഷം രൂപയാണ്. വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നല്‍കുന്നതിന്റെ ഭാഗമായി ജീവനം പ്രോജക്ട് ആവിഷ്‌കരിച്ചിട്ടുണ്ട്. 11 കോടി രൂപ ചെലവ് വകയിരുത്തിയിട്ടുള്ള എം.ആര്‍.ഐ. സ്‌കാന്‍ മെഷീനിന്റെ ഇന്‍സ്റ്റലേഷന്‍ ജനുവരി മാസത്തില്‍ നടപ്പാക്കും. 1.5 കോടി രൂപ വകയിരുത്തി ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി ജില്ലയിലെ 250 അര്‍ഹരായ ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, ടാബ് ഉപകരണങ്ങളുടെ ഡിസ്‌പ്ലേയില്‍ തെളിയുന്ന വിവരങ്ങല്‍ ശബ്ദരൂപത്തിലാക്കി അറിയിക്കുന്നതിനുവേണ്ടി ബ്ലൈന്‍ഡ് ഫ്രണ്ട്‌ലി ടാബ്ലെറ്റ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ പട്ടികജാതി കോളനികളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയുടെ (അയ്യങ്കാളി കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം) 25 കോളനികളില്‍ കുടിവെള്ളം എത്തിക്കുന്നതിന് 3 കോടി രൂപ ചെലവഴിക്കും. ജില്ലയിലെ പട്ടികജാതി കോളനികളില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് മണ്ണൊലിപ്പ് തടയുകയും അതു വഴി ഭൂഗര്‍ഭ ജലസ്രോതസുകള്‍ സംരക്ഷിക്കുകുയം ചെയ്യുന്ന പദ്ധതിയ്ക്കായി 3.5 കോടി രൂപ വകയിരുത്തുന്നു.
ഗര്‍ഭിണികളും മുലയൂട്ടുന്നതുമായ ആദിവാസി സ്ത്രീകള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. കൂടാതെ അഗതികളും നിരാലംബരുമായ ആദിവാസികള്‍ക്ക് പ്രതിമാസം 1000രൂപയുടെ ഭക്ഷണകിറ്റ് നല്‍കുന്ന പദ്ധതിയ്ക്കായി 5,80,000 രൂപ വിനിയോഗിക്കും. ജില്ലയിലെ വയോജനങ്ങള്‍ക്കായി പ്രഭാതം മുതല്‍ സായാഹ്നം വരെയുള്ള വിശ്രമവും സന്തോഷവും സംരക്ഷണവും നല്‍കുന്നതിനുവേണ്ടി പകല്‍വീട് എന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭിന്നലിംഗക്കാര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഓഫിസ്, ഓഫിസിനോട് അനുബന്ധമായുള്ള ഓഡിറ്റോറിയം എന്നിവയുടെ നവീകരണത്തിനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ള,പൊതുവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജയപ്രകാശ്, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സന്‍, ജില്ലാ പഞ്ചായത്തു സെക്രട്ടറി എന്‍ ജയ്‌സുഖ്‌ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."