പൊങ്കാല ഉത്സവം
തുറവൂര്‍: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തില്‍ 16ന് നടക്കുന്ന പൊങ്കാല ഉത്സവത്തിന്റെ ആദ്യ രസീതിന്റെ വിതരണോദ്ഘാടനം ദേവസ്വം പ്രസിഡന്റ് എന്‍.ദയാനന്ദന്‍ വിജി സന്തോഷിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. സെക്രട്ടറി പി.ഭാനുപ്രകാശ്, വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, കമ്മിറ്റി അംഗങ്ങളായ മനോജ് കൊച്ചുതറ, പി.ഭാസി പാടത്ത്, സജി എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ജിതിന്‍ ഗോപാലിന്റെയും ക്ഷേത്രം ശാന്തി സിജിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പൊങ്കാല നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം
ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവരുടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തണം. പെന്‍ഷന്‍ പാസ് ബുക്കിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ നവംബര്‍ 15 ന് മുമ്പായി നല്‍കണം.
നടപ്പാലം ദ്രവിച്ച് അപകടാവസ്ഥയില്‍
ചേര്‍ത്തല: ചേര്‍ത്തല സ്വകാര്യ ബസ്റ്റാന്റിലേയ്ക്ക് എ.എസ് കനാലിനു കുറുകെയുള്ള നടപ്പാലം ദ്രവിച്ച് അപകടകരമായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നു പരാതി. സ്വകാര്യ ബസ്റ്റാന്റിലേയ്ക്ക് പടയണിപ്പാലം വഴിയുള്ള തിരക്കൊഴിവാക്കാനായി കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി മാത്രം നിര്‍മ്മിച്ച നടപ്പാലമാണ് അധികൃതരുടെ അവഗണയില്‍ ദ്രവിച്ച് അപകടകരമാംവിധം തുടരുന്നത്.
പാലത്തിന്റെ കൈവരികള്‍ ദ്രവിച്ച് തൂങ്ങിയ നിലയിലാണ്. നടപ്പാത നിര്‍മ്മിച്ചിട്ടുള്ള ഷീറ്റ് പലഭാഗത്തും ദ്രവിച്ച് അടര്‍ന്നിട്ടുണ്ട്. ഭയപ്പാടേടെയാണ് ജനങ്ങള്‍ പാലത്തിലൂടെ യാത്രചെയ്യുന്നത്.
ദിവസേന വിദ്യാര്‍ത്ഥികളുള്‍പ്പെടെ നൂറുകണക്കിന് പേര്‍ യാത്രചെയ്യുന്ന പാലം എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥായിലാണ്. രാത്രിയിയില്‍ ഈ മേഖലയിലെ വെളിച്ചകുറവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."