ശരീഅത്തില്‍ ഭേദഗതി ആവശ്യമില്ല: അഡ്വ.സഫര്യാബ് ജീലാനി
കോഴിക്കോട്: ഇന്ത്യയില്‍ മുസ്ലിം സമുദായം ജീവിക്കുന്നത് അവര്‍ക്കു ഭരണഘടന നല്കിയ അവകാശത്തിന്റെ കരുത്തിലാണെന്നും ദൈവീകമായ ശരീഅത്ത് നിയമം മാറ്റാന്‍ മനുഷ്യര്‍ക്കു അവകാശമില്ലെന്നും മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. സഫര്യാബ് ജീലാനി.
യൂത്ത്ലീഗ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമണ്. ഭരണഘടന എല്ലാവര്ക്കും തുല്യ അവകാശമാണ് നല്‍കുന്നത്. ഇസ്ലാമിലെ വ്യക്തി നിയമങ്ങള്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും രൂപീകരിക്കപ്പെട്ടതാണ്. ഏതെങ്കിലും വ്യക്തിക്കു ഇതു മാറ്റാന്‍ ആവില്ല.
ശരീഅത്തില്‍ ഭേദഗഗതികള്‍ ആവശ്യമില്ല. ഇസ്ലാം ഖുര്‍ആനും ഹദീസും നാലു മദ് ഹബുകളും അടിസ്ഥാനമാക്കിയുള്ളതാണ്. വിവാഹ മോചന നിയമം എടുത്തുകളയാനാവില്ല, അതു ദുരുപയോഗം ചെയ്യുന്നവരെ ശിക്ഷിക്കുകയാണ് വേണ്ടത്. വിവാഹ മോചനം അനിവാര്യമാവുമ്പോള്‍ മാത്രം അനുവദനീയമായതാണെന്നും ജീലാനി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."