സഊദി ഭരണാധികാരിയുടെ സഹോദരന്‍ അന്തരിച്ചു
റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ തുര്‍കി ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊട്ടാരത്തില്‍ നിന്നുള്ള പ്രസ്താവനയിലാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്.
1934 ല്‍ രാഷ്ട്രപിതാവ് അബ്ദുല്‍ അസീസ് ബിന്‍ സഊദിന്റെ മകനായി ജനിച്ചു. ഹസ്‌ന ബിന്‍ അഹ്മദ് അല്‍ സഊദയ്‌രിയാണ് മാതാവ്. തുര്‍കി ഉള്‍പ്പെടെ ഏഴുമക്കളെ സഊദയ്‌രി സഹോദരങ്ങളെന്നാണ് അറിയപ്പെട്ടിരുന്നത്. അന്തരിച്ച ഫഹദ് രാജാവ്, സുല്‍ത്താന്‍, നാഇഫ് രാജകുമാരന്മാര്‍, ഇപ്പോഴത്തെ ഭരണാധികാരി സല്‍മാന്‍ രാജാവ് എന്നിവര്‍ ഉള്‍പ്പെടും. 1968 മുതല്‍ 1978 വരെ ഉപപ്രതിരോധമന്ത്രിയായിരുന്നു തുര്‍ക്കി രാജകുമാരന്‍.
രാജകുമാരന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെ ഖബറടക്ക ചടങ്ങുകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."