HOME
DETAILS

അഴിമതി: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍

  
backup
November 13 2016 | 01:11 AM

south-korean-scandel

സിയൂള്‍: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹൈയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരിയായ സിയൂളില്‍ പതിനായിരങ്ങള്‍ അണിനിരന്ന റാലി. പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലായിരുന്നു റാലി. പ്രസിഡന്റിനെതിരായ പ്രതിഷേധത്തില്‍ പത്തുലക്ഷത്തോളം ജനങ്ങളാണ് സംഘടിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ നേരിടാനായി 2,60,000 പൊലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പതിറ്റാണ്ടിനിടെ ദ.കൊറിയയില്‍ നടക്കുന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭമാണിത്.
ആവശ്യമായ പരിശോധനകൂടാതെ സര്‍ക്കാര്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ പ്രസിഡന്റിന്റെ സുഹൃത്ത് ചൊയി സൂണ്‍ സില്ലിന് അധികാരം നല്‍കിയത് ചോദ്യം ചെയ്താണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
ആരോപണത്തെ തുടര്‍ന്ന് പ്രസിഡന്റിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസിഡന്റിന്റെ സുഹൃത്തായ ചൊയി സൂണ്‍ ദക്ഷിണ കൊറിയന്‍ കമ്പനികളില്‍ നിന്ന് വന്‍തോതില്‍ പണാഹരണം നടത്തിയതിന് അറസ്റ്റിലായിരുന്നു.
പ്രസിഡന്റിന്റെ അധികാരബലത്തിലാണ് ഇത്തരത്തിലുള്ള നടപടികള്‍ സുഹൃത്ത് ചെയ്യുന്നതെന്ന ആരോപണം ഇതോടെ ശക്തമാകുകയും ചെയ്തിരുന്നു. സൂണിന്റെ അധികാരം നീക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago