എം.പി ഫണ്ട് വിനിയോഗം: പുരോഗതി വിലയിരുത്തി
മലപ്പുറം: ജില്ലയിലെ ലോക്‌സഭാ-രാജ്യസഭാ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്നു. എം.പിമാര്‍ നിര്‍ദേശിക്കുന്ന പദ്ധതികളുടെ നിര്‍വഹണ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇക്കാര്യത്തിലുണ്ടാകുന്ന വീഴ്ചകള്‍ പദ്ധതികള്‍ ഏറെ വൈകാന്‍ കാരണമാകുന്നതായും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.
ലോക്‌സഭാംഗം ഇ. അഹമ്മദ് നിര്‍ദേശിച്ച, ഭരണാനുമതി ലഭിച്ച 14.95 കോടിയുടെ 369 പ്രവൃത്തികളില്‍ 9.37 കോടിയുടെ 219 എണ്ണം പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. 457.46 കോടിയുടെ 121 വര്‍ക്കുകള്‍ പൂര്‍ത്തിയാവാനുണ്ട്. എം.പിയുടെ ഫണ്ടില്‍ 1250 കോടിയാണ് ഇതിനകം കേന്ദ്രത്തില്‍നിന്നു ലഭിച്ചത്.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മൂന്ന് വര്‍ഷം നിര്‍ദേശിച്ച പദ്ധതികളില്‍ 8.51 കോടിയുടെ 225 പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. 5.07 കോടിയുടെ 139 വര്‍ക്കുകള്‍ പൂര്‍ത്തിയായി.
3.44 കോടിയുടെ 86 പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മൊത്തം 7.5 കോടിയാണ് ഫണ്ട് വിഹിതം ലഭിച്ചത്.
രാജ്യസഭാംഗം പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍ദേശിച്ച 7.48 കോടിയുടെ 130 പ്രവൃത്തികളില്‍ 4.02 കോടിയുടെ 79 പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 77.56 ലക്ഷത്തിന്റെ 11 എണ്ണം പൂര്‍ത്തിയായി. 3.24 കോടിയുടെ 68 വര്‍ക്കുകള്‍ പൂര്‍ത്തിയാകാനുണ്ട്. അഞ്ച് കോടി ഫണ്ട് ഇതിനകം ലഭിച്ചിട്ടുണ്ട്.
എ.ഡി.എം. പി. സയ്യിദ് അലി യോഗത്തില്‍ അധ്യക്ഷനായി. ഇ. അഹമ്മദ് എം.പിയുടെ പ്രതിനിധി പി. കോയക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അര്‍ഷാദ്, പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രതിനിധി സി. അബ്ദുറഹിമാന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് എന്‍.കെ ശ്രീലത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."