തോല്‍വിക്ക് കാരണം എഫ്.ബി.ഐ ഡയറക്ടറാണെന്ന് ഹിലരി ക്ലിന്റണ്
വാഷിങ്ടണ്‍: തന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം എഫ്.ബി.ഐ( ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജെയിംസ് കോമിയുടെ ഇടപെടലുകളാണെന്ന് ഹിലരി ക്ലിന്റണ്. പാര്‍ട്ടിയുടെ ക്യാംപെയിന് ഡോണേഴ്സുമായി ഹിലരി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എഫ്ബിഐ ഡയറക്ടര്‍ക്കെതിരായ പരാമര്‍ശമുള്ളത്.
ഒക്ടോബര്‍ 28 നാണ് ഹിലരിയുടം വിവാദ ഇ മെയിലുകളെക്കുറിച്ച് അന്വേഷിക്കുന്നതായി കാണിച്ച്് യു.എസ്് കോണ്‍ഗ്രസിന് കോമി കത്തയച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പുള്ള മൂന്നാമത്തെ സംവാദം കഴിഞ്ഞപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗതിയെ ബാധിച്ചു. ആരോപണങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കാട്ടി പ്രചരണം അവസാനിക്കുന്ന രണ്ട് നാള് മുന്‍പ് എഫ്ബിഐ ഡയറക്ടര്‍ നല്കിയ രണ്ടാമത്തെ കത്ത് ട്രംപ് ക്യാമ്പിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നെന്നും ഹിലരി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."