HOME
DETAILS

2000 എന്ന പൊതിയാത്തേങ്ങ

  
backup
November 13 2016 | 05:11 AM

2000-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%8a%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99

കണ്ണൂര്‍: കാത്തുനിന്ന് പണംകിട്ടിയപ്പോള്‍ അതായി പിന്നീടുള്ള പൊല്ലാപ്പ്. എ.ടി.എം കൗണ്ടറുകളിലും ബാങ്കുകളിലും പണം പിന്‍വലിക്കാനായി ചെന്നവര്‍ക്കാണ് എട്ടിന്റെ പണികിട്ടിയത്. പുതുപുത്തന്‍ രണ്ടായിരം കൈയില്‍ കിട്ടിയെങ്കിലും അതുമാറാനായി പിന്നേയുള്ള ഓട്ടം. എവിടെയും രണ്ടായിരത്തിനു ചില്ലറയില്ലാത്തതിനാല്‍ ഭഗീരഥ പ്രയത്‌നത്താല്‍ ലഭിച്ച രണ്ടായിരം രൂപയുടെ കറന്‍സി മിക്കയാളുകള്‍ക്കും ഉപയോഗിക്കാനായില്ല.

സഹകരണ ബാങ്കുകളില്‍ ഇന്ദ്രജാലം

കണ്ണൂര്‍: ഇന്നലെ മുതല്‍ സഹകരണ ബാങ്കുകളും പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ തു നിഞ്ഞിറങ്ങിയെങ്കിലും പലയിടങ്ങളിലും നടന്നില്ല. അസാധുവായ കറന്‍സികള്‍ ഉപയോഗിച്ചുള്ള കൂട്ടത്തോടെയുള്ള വായ്പയടവാണ് മിക്കയിടങ്ങളിലും നടന്നത്. ബിനാമികളാണ് പല വായ്പക്കാരുടെയും കടബാധ്യത തീര്‍ത്തത്. ഈയിനത്തില്‍ ലക്ഷങ്ങളാണ് ഓരോ ബാങ്കിലും അടഞ്ഞത്. ഇതുകൂടാതെ കുടുംബാംഗങ്ങളുടെ പേരില്‍ അമ്പതിനായിരം രൂപ നിക്ഷേപിച്ചുകൊണ്ടു ചിലയാളുകള്‍ താത്കാലിക പ്രതിസന്ധിയില്‍ നിന്നു തടിയൂരി. ഈ പണം തിരിച്ചു നല്‍കുന്നതിന് രണ്ടാഴ്ചത്തെ അവധിയാണ് സഹകരണ ബാങ്കുകള്‍ ചോദിക്കുന്നത്. ഇതോടെ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവ നടത്താനിരുന്നവര്‍ കുടുങ്ങിയിരിക്കുകയാണ്.

പരിയാരം മെഡിക്കല്‍ കോളജില്‍ പിന്‍വലിച്ച
നോട്ടുകള്‍ സ്വീകരിച്ചില്ല; രോഗികള്‍ വലഞ്ഞു


തളിപ്പറമ്പ്: പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കുന്നത് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയ പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടിയില്‍ രോഗികള്‍ വലഞ്ഞു. ഡിസ്ചാര്‍ജ് ചെയ്ത രോഗികള്‍  ബില്ലടക്കാനെത്തിയപ്പോഴാണ് പഴയ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന വിവരമറിയുന്നത്. വെള്ളിയാഴ്ചവരെ നോട്ടുകള്‍ സ്വീകരിച്ച അധികൃതര്‍ ഇന്നലെ രാവിലെ മുതല്‍ പെട്ടെന്ന് നോട്ടുകള്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് കര്‍ശനമായി പറഞ്ഞതോടെ രോഗികളുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റവും നടന്നു. ഒടുവില്‍ ചെക്ക് തന്നാല്‍ ഡിസ്ചാര്‍ജ് അനുവദിക്കാമെന്ന് സമ്മതിച്ചതോടെ രോഗികളുടെ ബന്ധുക്കള്‍ക്ക് വീടുകളില്‍ നിന്നു ചെക്ക് കൊണ്ടുവന്നതിനു ശേഷം മാത്രമേ പുറത്തിറങ്ങാന്‍ കഴിഞ്ഞുള്ളൂ. മൂന്നു ദിവസം കൂടി നിര്‍ത്തലാക്കിയ നോട്ടുകള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അല്ലെന്ന നിലപാടാണ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.


ഇടപാടുകാരെ
സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ ഹെല്‍പ്പ് ഡസ്‌ക്


കണ്ണൂര്‍: ബാങ്കിടപാടുകാരെ സഹായിക്കുന്നതിനായി ജില്ലയില്‍ ഡി.വൈ.എഫ്.ഐ ഹെല്‍പ്പ് ഡസ്‌കുകള്‍ തുറന്നു. തലശേരി ബാങ്കില്‍ പണമെടുക്കാനെത്തിയ ഇലക്ട്രിസിറ്റി ഓവര്‍സിയര്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹെല്‍പ്പ് ഡസ്‌കുകള്‍ തുറന്നത്.

മലയോരത്തു ദുരിതം ഇരട്ടി


ആലക്കോട്: ചില്ലറ ക്ഷാമം രൂക്ഷമായതോടെ മലയോരത്തെ വ്യാപാരമേഖലയില്‍ പ്രതിസന്ധി രൂക്ഷം. ആലക്കോട് പോലുള്ള പ്രധാന മലയോര പട്ടണങ്ങളില്‍ ആളും അനക്കവുമില്ലാത്ത അവസ്ഥയാണ്. കാര്‍ഷിക മേഖലയിലെ വിലതകര്‍ച്ചയിലുള്ള ദുരിതത്തിനൊപ്പമാണ് ഇരുട്ടടിയായി രൂപയുടെ പിന്‍വലിക്കലും. സാധനങ്ങള്‍ വാങ്ങിനെത്തുന്നവര്‍ക്ക് ബാക്കി നല്‍കാനില്ലാത്ത അവസ്ഥയാണ് കച്ചവടക്കാര്‍ക്ക്. പലചരക്ക്, പച്ചക്കറി കടകളില്‍പ്പോലും കച്ചവടം നാലില്‍ ഒന്നായി കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു.

കടകളടച്ചു തുടങ്ങി; ജനജീവിതം സ്തംഭിക്കുന്നു


കണ്ണൂര്‍: കറന്‍സി നിരോധനത്തെ തുടര്‍ന്ന് ജില്ലയിലെ നഗരങ്ങളില്‍ കടകളടച്ചു തുടങ്ങി. ഇതുകാരണം നഗരങ്ങളില്‍ ജനങ്ങളുടെ വരവു കുറഞ്ഞു. പെട്ടിപ്പീടിക മുതല്‍ വന്‍കിട വസ്ത്രാലയങ്ങള്‍ വരെ തുറന്നില്ല. അവധി ദിവസമായ ശനിയാഴ്ചകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാര്‍ക്കറ്റുകളിലും വന്‍ തിരക്കുണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ ഇത്തരം കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്ക് നന്നേ കുറവായിരുന്നു. തലശേരി നഗരത്തിലെ ഹോട്ടലുകളില്‍ മിക്കതും അടഞ്ഞുകിടന്നു. ഇതുകാരണം ഇതരസംസ്ഥാന തൊഴിലാളികള്‍ വലഞ്ഞു. ഇവരെ പരിചയമില്ലാത്തതിനാല്‍ പലവ്യഞ്ജന സാധനങ്ങള്‍ കടം കൊടുക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല. തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും നാട്ടിലേക്കു ടിക്കറ്റെടുത്തിരിക്കുകയാണ്. കറന്‍സിയുടെ ക്ഷാമം നിര്‍മാണ മേഖലയെ താളം തെറ്റിച്ചതിനാല്‍ ഇവര്‍ക്ക് ജോലിയും നഷ്ടപ്പെട്ടിരിക്കുകയാണ്.


ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് കര്‍ശന നിയന്ത്രണം


കണ്ണൂര്‍: ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ജില്ലയിലെ ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ഒരു സമയം 50 പേരെ ബാങ്കിനകത്തേക്ക് കയറ്റിവിട്ടു ഗേറ്റടച്ചാണ് പല ബാങ്കുകളിലും ഇന്നലെ ഇടപാടുകാരെ നിയന്ത്രിച്ചത്. കഴിഞ്ഞ ദിവസം പ്രശ്‌നമുണ്ടായ തലശേരിയിലെ ബാങ്കുകള്‍ക്കും ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നു കരുതുന്ന ജില്ലയിലെ ചില ബാങ്കുകള്‍ക്കും ഇന്നലെ പൊലിസ് കാവലേര്‍പ്പെടുത്തി. വരും ദിവസങ്ങളിലും തിരക്കു തുടരുകയാണെങ്കില്‍ ബാങ്കുകള്‍ക്ക് പൊലിസ് കാവലേര്‍പ്പെടുത്തും. ബാങ്കിനകത്ത് ചുറ്റിതിരിയുന്നവരെ നിയന്ത്രിക്കാന്‍ സ്വകാര്യ സുരക്ഷാ ജീവനക്കാരെ ചില ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


എ.ടി.എമ്മുകള്‍ പലതും കാലി; മുഖംതിരിച്ച് ന്യൂജെന്‍ ബാങ്കുകള്‍

കണ്ണൂര്‍: ജില്ലയിലെ മിക്ക എ.ടി.എം കൗണ്ടറുകളും കാലിയായതു നിറച്ചില്ല. ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇവിടങ്ങളില്‍ നീണ്ട ക്യൂവായിരുന്നുവെങ്കിലും പണമെത്താത്തതിനാല്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു. എസ്.ബി.ടി, എസ്.ബി.ഐ, കാനറ, സിന്‍ഡിക്കേറ്റ്, ഫെഡറല്‍, പഞ്ചാബ് നാഷനല്‍ ബാങ്കുകളില്‍ പലതും തുറന്നിരുന്നുവെങ്കിലും ഭാഗികമായി മാത്രമെ പ്രവര്‍ത്തിച്ചുള്ളൂ. ആഴ്ചയുടെ അവസാനദിനമായ ഇന്നലെ തൊഴിലാളികള്‍ക്ക് കൂലികൊടുക്കാനായി കരാറുകാരില്‍ പലര്‍ക്കും കഴിഞ്ഞില്ല. എ.ടി.എമ്മില്‍ കയറാന്‍ അവസരം ലഭിച്ചവര്‍ക്ക് പരമാവധി രണ്ടായിരം രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിഞ്ഞുള്ളൂ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോഴും ചില ന്യൂജനറേഷന്‍ ബാങ്കുകള്‍ പൊതുജനങ്ങളെ സഹായിക്കാതെ മാറിനിന്നത് കൗതുകകരമായി. ഇത്തരം ബാങ്കുകളില്‍ ഇടപാടു നടന്നില്ല. ഇവയുടെ എ.ടി.എമ്മുകള്‍ നിറിച്ചില്ലെന്നു മാത്രമല്ല അടച്ചിടുകയും ചെയ്തു.


സഹ. ബാങ്കുകളില്‍ പുതിയ നോട്ടുകളെത്തി


കണ്ണൂര്‍: ജില്ലയിലെ നൂറോളം സഹകരണ ബാങ്കുകളിലും പ്രാഥമിക സഹകരണ സംഘങ്ങളിലും പുതിയ 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചു. ജില്ലാ സഹകരണ ബാങ്കിന് എസ്.ബി.ഐയില്‍ നിന്നു 250 കോടി രൂപയുടെ 2000 രൂപ നോട്ട് ലഭിച്ചിരുന്നു. അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള 2000 രൂപയുടെ നോട്ടുകളാണു ജില്ലാ സഹകരണ ബാങ്കില്‍ നിന്നു സഹകരണ ബാങ്കുകളിലും സംഘങ്ങളിലും വിതരണം ചെയ്തത്. ബാങ്കില്‍ സ്റ്റോക്കുണ്ടായിരുന്ന 100 രൂപ നോട്ടുകള്‍ വ്യത്യസ്ത ഇടവേളകളില്‍ കണ്ണൂര്‍ നഗരത്തിലെ രണ്ട് എ.ടി.എമ്മുകളില്‍ നിറച്ചതിനാല്‍ ജില്ലാ ബാങ്ക് എ.ടി.എമ്മുകളില്‍ പണത്തിന് ക്ഷാമം അനുഭവപ്പെട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  20 days ago
No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  20 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  20 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  20 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  20 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  20 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  20 days ago