ടിപ്പു പോരാടിയപ്പോള്‍ ആര്.എസ്.എസിനു ബ്രിട്ടീഷ് ചങ്ങാത്തം: റിസ്വാന് അര്‍ഷാദ്
കണ്ണൂര്‍: രാജ്യത്തിന്റെ സ്വാന്ത്ര്യത്തിനായി ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടു പോരാടിയപ്പോള്‍ അവരോടു ചങ്ങാത്തം കൂടിയവരായിരുന്നു ആര്.എസ്.എസുകാരെന്നു യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക ഘടകം പ്രസിഡന്റും നിയമസഭാംഗവുമായ റിസ്വാന് അര്‍ഷാദ്. യൂത്ത് കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടിപ്പുസുല്‍ത്താന്‍ രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ആര്‍എസ്.എസ് പ്രവര്ത്തകന് പോലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണത്തിലിരുന്നപ്പോള്‍ ടിപ്പു മഹത്തായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പേരിലിറക്കിയ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയും പങ്കെടുത്തിരുന്നു. എന്നാല്‍ അവര്‍ക്കു നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാന്‍ ടിപ്പുവിനെ ഹിന്ദു വിരുദ്ധനാക്കി മുദ്രകുത്തുകയാണെന്നും റിസ്വാന് പറഞ്ഞു.
ടിപ്പു എണ്ണായിരം കൂര്ഗികളെ കൊലപ്പെടുത്തിയെന്നു പ്രചരിപ്പിക്കുന്നതു ആര്.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. ചരിത്രപരമായ വസ്തുത ഒന്നുമില്ലാതെയാണു ഇത്തരം പ്രചാരണം. ടിപ്പുവിന്റെ സഹഭരണാധികാരികള്‍ മിക്കവരും ഹൈന്ദവരായിരുന്നു. 250 വര്‍ഷങ്ങള്‍ക്കു മുമ്പ് മൈസൂരു നാട്ടുരാജ്യത്ത് മദ്യവും ചൂതാട്ടവും നിരോധിച്ചായാളാണു ടിപ്പു. ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കു ഭൂമിയും പതിച്ചുനല്‍കി. കണ്ണൂരില്‍ അക്രമം അവസാനിപ്പിച്ച് ആര്.എസ്.എസും സി.പി.എമ്മും അതിര്‍ത്തിയിലെ ഭീകരരെ കൊല്ലാന്‍ തയാറാവണമെന്നും റിസ്വാന് പരിഹസിച്ചു.
ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്നാടന്, ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്, മാര്ട്ടിന് ജോര്‍ജ്, മുഹമ്മദ് ബ്ലാത്തൂര്‍, വി.വി പുരുഷോത്തമന്, ടി ജയകൃഷ്ണന്, ഒ.കെ പ്രസാദ്, അമൃത രാമകൃഷ്ണന്, ബിജു ഉമ്മര്‍ സംസാരിച്ചു. ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള കനത്ത പൊലിസ് കാവലിലായിരുന്നു കണ്ണൂര്‍ ചേംബര്‍ ഹാളില്‍ പിരിപാടി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."