സൈബര്‍വലയിലെ കാണാക്കുരുക്കുകള്‍: പരിശീലനവും പാഠങ്ങളുമായി ഇ- ജാഗ്രത
കൊച്ചി: ടൂത്ത് ബ്രഷും നമ്മുടെ ഇമെയില്‍ പാസ്‌വേഡും തമ്മിലെന്താണ് സാമ്യം? അസിസ്റ്റന്റ് കലക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ ചോദ്യത്തിനു മുമ്പില്‍ വിദ്യാര്‍ഥികള്‍ ആലോചനയിലാണ്ടു. ഉത്തരവും അസിസ്റ്റന്റ് കലക്ടര്‍ തന്നെ നല്‍കി.
മൂന്നു കാര്യങ്ങളിലാണ് ഇവ തമ്മില്‍ സാമ്യമുള്ളത് ടൂത്ത്ബ്രഷും പാസ്‌വേഡും ശ്രദ്ധയോടെ നല്ലതു നോക്കി തെരഞ്ഞെടുക്കണം, മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്, മൂന്നാമതായി, ഇടയ്ക്കിടക്ക് മാറ്റണം. സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇജാഗ്രത പദ്ധതിയുടെ ടി.സി.എസില്‍ നടന്ന ആദ്യഘട്ട പരിശീലന വേദിയിലായിരുന്നു അസിസ്റ്റന്റ് കലക്ടര്‍ കുട്ടികളുമായി സംവദിക്കാനെത്തിയത്.
എറണാകുളം വിദ്യാഭ്യാസജില്ലയിലെ 29 സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ 58 പേര്‍ക്കായിരുന്ന ഇന്‍ഫോപാര്‍ക്ക് ടി.സി.എസ് സെന്ററില്‍ പരിശീലനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."