ജനപക്ഷ സമീപനം ഉള്‍ക്കൊള്ളാത്തവര്‍ മാറിചിന്തിക്കണമെന്ന് പൊലിസ് ഓഫിസേഴ്‌സ് അസോ. ശില്‍പശാല
കൊല്ലം: കാലമാവശ്യപ്പെടുന്ന ജനപക്ഷ സമീപനം ഇനിയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത പൊലിസുകാര്‍ ഉടന്‍ മാറി ചിന്തിക്കണമെന്ന് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ശില്‍പശാല ആവശ്യപ്പെട്ടു.
പൊലിസിന്റെ സമഗ്ര നവീകരണം ലക്ഷ്യമിട്ട് കേരള പൊലിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന ശില്‍പശാലയുടെ മുന്നോടിയായാണ് കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ആര്‍ ക്യാംപില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.
റിക്രൂട്ട്മന്റിലും പരിശീലനത്തിലും സ്വപ്ന വേതന വ്യവസ്ഥയിലും മാറ്റമുണ്ടാകുന്നതിനോടൊപ്പം നാട് ആവശ്യപ്പെടുന്ന ജനപക്ഷ പൊലീസ് എന്ന സങ്കല്‍പവും യാഥാര്‍ഥ്യമാകണമെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്മിനിസ്‌ട്രേഷന്‍ എ.സി.പി എന്‍ രാജന്‍ പറഞ്ഞു. ജീവിത നിലവാരത്തില്‍ വികസിത രാജ്യങ്ങള്‍ക്ക് സമാനമായ അവസ്ഥയിലെത്തിയ കേരളത്തിലെ പൊലീസ് സേനയും ആ നിലവാരത്തിലേക്ക് ഉയരണമെന്ന് ശില്പശാലയില്‍ വിഷയമവതരിപ്പിച്ചുകൊണ്ട് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഷാജി പറഞ്ഞു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. ബാലന്‍ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ എസ്. ഷൈജു, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ സുനി, പൊലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.എസ് സനോജ്, സെക്രട്ടറി ജിജു സി. നായര്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.സി പ്രശാന്തന്‍, ജോയിന്റ് സെക്രട്ടറി കെ ഉദയന്‍, ട്രഷറര്‍ ലിജു പി, വൈസ് പ്രസിഡന്റ് എം ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."