മന്ത്രി അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്ന് വാര്‍ത്ത; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ബംഗളുരൂ: കര്‍ണാടകയില്‍ ഔദ്യോഗിക ചടങ്ങിനിടെ മന്ത്രി മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി തന്വീര്സേട്ടിന്റെ പരാതിയിലാണ് നടപടി.
ടിപ്പു ജയന്തി ആഘോഷത്തിനിടെ മന്ത്രി വേദിയിലിരുന്ന് അശ്ലീല രംഗങ്ങള്‍ കണ്ടുവെന്നാണ് പ്രാദേശിക ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. ചാനല്‍ ക്യാമറാമാന് പകര്‍ത്തിയ ദൃശ്യം വ്യക്തമല്ലെങ്കിലും മന്ത്രി കാണുന്നത് അശ്ലീലചിത്രമാണെന്നായിരുന്നു ചാനല്‍ അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ ഇത് മന്ത്രി നിഷേധിച്ചിരുന്നു. മന്ത്രി നല്കിയ പരാതിയില്‍ ഐ.പി.സി 504 പ്രകാരമാണ് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനുമെതിരേ കേസെടുത്തിരിക്കുന്നത്.
താന്‍ അറിഞ്ഞുകൊണ്ടല്ല അശ്ലീല ചിത്രം തുറന്നത്. വാട്സ്ആപ്പില്‍ വന്ന ചിത്രം തുറന്നപ്പോഴാണ് അത് അശ്ലീല ചിത്രമാണെന്ന് മനസിലായതെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."