HOME
DETAILS
MAL
പള്ളിയില്‍ അതിക്രമം: ഖുര്‍ആന്‍ കത്തിച്ചു
backup
November 13 2016 | 18:11 PM
സോമവാര്‍പേട്ട: പള്ളിക്കകത്തു സൂക്ഷിച്ച വിശുദ്ധ ഖുര്‍ആനും ഗ്രന്ഥങ്ങളും പള്ളിയില്‍ വിരിച്ച പായകളും തീവച്ചു നശിപ്പിച്ച നിലയില്‍. സോമവാര്പേട്ടക്കടുത്തു ഐഗൂറു ഗ്രാമത്തിലെ വി.എസ്.എസ്.എന്‍ ബാങ്കിന്റെ അടുത്തുള്ള നിസ്കാര പള്ളിയിലാണ് സംഭവം.
സോമാര്‍പേട്ട പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മേല്‍ക്കൂരയുടെ ഓടുനീക്കി അകത്തുകടന്ന സാമൂഹ്യദ്രോഹികളാണ് അതിക്രമം കാണിച്ചത്.
നാട്ടിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനും വര്ഗീയകലാപമിളക്കിവിടാനും ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങള്ക്കെതിരേ സമാധാനപ്രേമികള്‍ ജാഗ്രതപാലിക്കണമെന്നു ഹൊസത്തോട്ട മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."