മൂല്യ നഷ്ടം പണത്തിനോ വാക്കിനോ?
കഴിഞ്ഞ ഒന്‍പതിന് ബുധനാഴ്ച രാത്രി എട്ടരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 എന്നീ നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചു. കള്ളപ്പണവും ഭീകരവാദവും ചെറുക്കാന്‍ വേണ്ടിയാണെന്നാണ് കാരണം പറഞ്ഞത്. എന്നാല്‍, കള്ളപ്പണക്കാര്‍ പണം ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നില്ല, മറിച്ച് സ്വത്ത് എന്ന നിലയ്ക്കും ബാങ്ക് ഡെ്‌പ്പോസിറ്റ് എന്ന നിലയ്ക്കും വിദേശ ബാങ്കുകളിലാണവര്‍ പണം നിക്ഷേപിക്കുന്നത്. അതുകൊണ്ട് നോട്ട് പിന്‍വലിക്കല്‍ കൊണ്ടു മാത്രം കള്ളനോട്ടിന്റെ ഒഴുക്ക് നിര്‍ത്താന്‍ കഴിയില്ല.
എന്നാല്‍, പാവപ്പെട്ടവരെ ദ്രോഹിക്കുന്ന രൂപത്തിലാണ് പ്രഖ്യാപനം നടന്നത്. ഈ പ്രഖ്യാപനത്തിനു പിന്നില്‍ വന്ന എ.ടി.എം, ബാങ്ക് എന്നിവയുടെ അവധിയും ജനങ്ങളെ ബാധിച്ചു. ശേഷമുള്ള ദിവസങ്ങളില്‍ എ.ടി. എമ്മിലൂടെ ലഭിച്ചത് വെറും 2,000 രൂപയാണ്. കൈയില്‍ പണം വയ്ക്കാതെ എല്ലാം ബാങ്കില്‍ നിക്ഷേപിച്ച് ദിനം 5,000 രൂപ എടുക്കുന്നവരുണ്ട്. അവര്‍ക്കത് ലഭിച്ചില്ല. ഇതിന് ശേഷമുള്ള അല്‍പം ദിവസങ്ങളില്‍ 4,000 രൂപയുമാണ്. അതിനാല്‍ പാവങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന് പറയുന്നതോടൊപ്പം മറുവശത്തുകൂടെയാണ് സാധാരണക്കാര്‍ ചൂഷണത്തിനടിമപ്പെടുന്നത്- കേരള ധനമന്ത്രി ഇതിനെ വിലയിരുത്തിയത് ശുദ്ധ അസംബന്ധം എന്നാണ്. ജനങ്ങള്‍ തങ്ങളുടെ ആവശ്യത്തിന് വേണ്ടി അലയുന്നത് നാം ഇപ്പോള്‍ കാണുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇത് പ്രധാനമന്ത്രിയുടെ വാക്കുകളിലെ വൈരുദ്ധ്യമാണ് വ്യക്തമാക്കുന്നത്. കാരണം, സംരക്ഷിക്കുമെന്ന് പറഞ്ഞ് അതിന്റെ നല്ല ഫലങ്ങള്‍ക്ക് പകരം ചീത്ത ഫലങ്ങള്‍ പ്രതിഫലിക്കുകയാണ് ഇ്‌പ്പോള്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."