HOME
DETAILS

തീരദേശ വികസനം ലക്ഷ്യം: ഹരിത കോറിഡോര്‍ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്

  
backup
November 13 2016 | 19:11 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b9%e0%b4%b0



തിരുവനന്തപുരം: കേരളത്തിലെ 590 കിലോമീറ്റര്‍ നീളമുള്ള തീരദേശ വികസനത്തിനായി ഫിഷറീസ് വകുപ്പിന്റെ ഹരിത കോറിഡോര്‍ പദ്ധതി. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
തീരദേശ സംരക്ഷണം, തീരദേശ വാസികളുടെ ആവാസവ്യവസ്ഥയുടെ പരിപാലനം, വിനോദസഞ്ചാര സാധ്യതകളുടെ വിപുലീകരണം, എല്ലാതീരദേശ ജില്ലകളേയും കോര്‍ത്തിണക്കിയുള്ള റോഡ് നിര്‍മാണം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശങ്ങള്‍.
പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, കോസ്റ്റല്‍ കണക്ടിവിറ്റി ഗ്രീന്‍ കോറിഡോര്‍ (ഹരിത കോറിഡോര്‍) പദ്ധതി പ്രത്യേകമായി പരിഗണിക്കണമെന്ന്  ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധച്ച ചര്‍ച്ചകള്‍ മുഖ്യമന്ത്രിയും, ധനമന്ത്രിയുമായി വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നടത്തി വരികയാണെന്ന് മന്ത്രിയുടെ ഓഫിസ് അധികൃതര്‍ സുപ്രഭാതത്തോടു പറഞ്ഞു.
 പദ്ധതി അടുത്ത വര്‍ഷമേ ആരംഭിക്കാനാവൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മന്ത്രിയുടെ പരിഗണയ്ക്കു വന്ന ആദ്യ പദ്ധതിയും ഹരിത കോറിഡോറാണ്. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ഇതുസംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് തടസമായി നില്‍ക്കുന്നത്. അതിനാല്‍, നിലവില്‍ തദ്ദേശ ഭരണ വകുപ്പിന്റെ പാര്‍പ്പിടം പദ്ധതിയിലാണ് ഹരിത കോറിഡോറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രിയുടെ ഓഫിസ് പറയുന്നു. 2021ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്, ഏതു രീതിയില്‍ വേണമെന്നതില്‍ ആശങ്കയുണ്ട്. അടുത്ത ആഴ്ചയില്‍ ധവകുപ്പുമായി പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തും. കിഫ്ബിയിലും, തദ്ദേശ ഭരണ വകുപ്പിന്റെ പാര്‍പ്പിട പദ്ധതിയിലും ഉള്‍പ്പെടുത്താതെ സ്വതന്ത്രമായി നടപ്പാക്കണമെന്ന ആവശ്യം ഫഷറീസ് വകുപ്പ് മുന്നോട്ടു വെയ്ക്കും. ഏകദേശം 5000 കോടിയുടെ പദ്ധതി അടങ്കല്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രധാനപ്പെട്ടതും, അത്യാവശ്യം വേഗത്തില്‍ നടപ്പാക്കേണ്ടതുമായ പദ്ധതികളെയാണ് മുന്‍ഗണനാ ക്രമത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കുന്നത്.
എല്ലാ മത്സ്യബന്ധന തുറമുഖങ്ങളെയും, ലാന്റിങ് സെന്റുകളെയും, മത്സ്യഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന തീരദേശ പാത പദ്ധതിയുടെ ഭാഗമായി വരും.
 തീരത്തെ വേലിയേറ്റ ലൈനില്‍ നിന്ന് 35 മീറ്റര്‍ മാറി 15 മീറ്റര്‍ വീതിയിലായിരിക്കും പാത നിര്‍മാണം. തീരദേശത്തെ 35 മീറ്റര്‍ സ്ഥലത്ത് ഗ്രീന്‍ബെല്‍റ്റായി പ്രഖ്യാപിക്കും. ഇവിടെ വിനോദസഞ്ചാര കേന്ദ്രങ്ങളായി പരമാവധി ഉപയോഗപ്പെടുത്തും. ഇതിനായി പാസഞ്ചര്‍ അമിനിറ്റി സെന്റര്‍, സീ ഫുഡ്പാര്‍ക്ക്, റിക്രിയേഷണല്‍ ഫിഷറീസ്, വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നിവ നടപ്പാക്കും.
തീരസംരക്ഷണത്തിനായി നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ റീഫ്, ഡിറ്റാച്ച്ഡ് ബ്രേക്ക് വാട്ടര്‍, ഗ്രോയിന്‍ തുടങ്ങിയവയും നിര്‍മിക്കും. കൂടാതെ കടലാക്രമണ ദുരന്ത ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനവും നടത്തും. തീരത്തിനു രണ്ടുകിലോമീറ്റര്‍ ദൂരപരിധിയില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതികളും ഇതോടൊപ്പം നടപ്പാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  41 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago