HOME
DETAILS
MAL
ബി.ജെ.പിയുടെ പണമിടപാടുകളില്‍ അന്വേഷണം നടത്തണം: കോടിയേരി
backup
November 13 2016 | 19:11 PM
കോഴിക്കോട്: ബി.ജെ. പി ആറ് മാസത്തിനിടെ നടത്തിയ പണമിടപാടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്ന വിവരം പ്രധാനമന്ത്രിയുടെ അടുത്ത ആളുകള്‍ക്ക് നേരത്തെ അറിയാമായിരുന്നു. ബംഗാളിലെ ബി.ജെ.പി ഘടകം ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചതും ആറ് മാസം മുമ്പ് ഗുജറാത്തിലിറങ്ങിയ പത്രത്തില്‍ നോട്ട് അസാധുവാക്കുന്ന വാര്‍ത്തവന്നതും ഇതിനുദാഹരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."