HOME
DETAILS

ടാന്‍സാനിയയില്‍ നിന്നുള്ള തോട്ടണ്ടി ഇറക്കുമതി; മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്കു പേടി

  
backup
November 14 2016 | 05:11 AM

%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3


അഴിമതിയാരോപണം ഉണ്ടാകാന്‍ സാധ്യതയുള്ളതാണ് ഉദ്യോഗസ്ഥരെ പിന്നോട്ടു വലിക്കുന്നത്
രാജു ശ്രീധര്‍
കൊല്ലം: കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങളെ തുടര്‍ന്നു ടാന്‍സാനിയയില്‍ നിന്നും തോട്ടണ്ടി നേരിട്ടു ഇറക്കുമതി ചെയ്യാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് പേടി. കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ മുന്‍ ഭരണസമിതികളുടെ കാലത്തെ ഇടപാടുകളില്‍ നടക്കുന്ന അന്വേഷണമാണ് തോട്ടണ്ടി ഇറക്കുമതിയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരിക്കുന്നത്. തോട്ടണ്ടിയുടെ വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്നു ഏതു ഇടപാടു നടത്തിയാലും ആരോപണം ഉയരുന്ന അവസ്ഥയാണ്.
തുടര്‍ച്ചയായി നൂറു ദിവസം തൊഴില്‍ നല്‍കാനുള്ള കോര്‍പ്പറേഷന്റെ നീക്കത്തിനു തടയിടാന്‍ കുത്തക സ്വകാര്യ കശുവണ്ടി ലോബികള്‍ രംഗത്തെത്തിയതോടെയാണ് കശുവണ്ടിമേഖലയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. കൂടിയ വിലക്കു തോട്ടണ്ടി വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന വി.ഡി സതീശന്റെ നിയമസഭയിലെ ആരോപണത്തിനു പിന്നില്‍ കുത്തക ലോബികളുടെ ആസൂത്രിത നീക്കമെന്നാണ് കശുവണ്ടിവികസന കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും വാദം.
എന്നാല്‍ തോട്ടണ്ടിയുടെ വില കുറയുന്നതുകാത്തിരിക്കുകയാണ് സര്‍ക്കാരെന്നും ഫാക്ടറികള്‍ പൂട്ടാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ 'സുപ്രഭാത'ത്തോടു പറഞ്ഞു. ടെണ്ടറുകളില്‍ ഇടപാടുകാര്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ടാന്‍സാനിയന്‍ തോട്ടണ്ടി കിട്ടിയാല്‍ പ്രവര്‍ത്തനം തടസിമില്ലാതെ നീങ്ങും.
തോട്ടണ്ടി ലഭ്യമാകാത്തതിനെത്തുടര്‍ന്ന് കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും കാപ്പെക്‌സിന്റെയും ഫാക്ടറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 17വരെയും കാപ്പെക്‌സില്‍ 15 ദിവസം കൂടിയും പ്രവര്‍ത്തിക്കുവാനുള്ള ശേഖരമുണ്ട്. അതോടെ കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 90 ദിവസത്തെ പ്രവര്‍ത്തനം മാത്രമായിരിക്കും നടക്കുക. കോര്‍പ്പറേഷനില്‍ കഴിഞ്ഞ മൂന്നു ടെണ്ടറിലും ആരും പങ്കെടുത്തില്ല. ഏറ്റവും ഒടുവിലത്തെ ടെണ്ടറിന്റെ കാലാവധി വ്യാഴാഴ്ച കഴിഞ്ഞു.
ഗിനിബസാവോ തോട്ടണ്ടിക്കു വേണ്ടിയുള്ള നാലാമത്തെ ടെണ്ടര്‍ 17നും ടാന്‍സാനിയയില്‍ നിന്ന് തോട്ടണ്ടി വാങ്ങാനുള്ള രണ്ടു സ്ഥാപനങ്ങളുടെയും ടെണ്ടര്‍ 22നും തുറക്കും. കാപ്പെക്‌സില്‍ കഴിഞ്ഞ ടെണ്ടറില്‍ കരാറെടുത്തയാള്‍ 500 മെട്രിക് ടണ്‍ തോട്ടണ്ടി എത്തിക്കാന്‍ വിസമ്മതിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കശുവണ്ടി വ്യവസായ വകുപ്പിന്റെ ചുമതല ജെ മേഴ്‌സിക്കുട്ടിയമ്മക്കു ലഭിച്ചതിനു പിന്നാലെയാണ് കശുവണ്ടി വികസനകോര്‍പ്പറേഷന്‍ ചെയര്‍മാനായി മികച്ച ഭരണാധികാരിയെന്നു പേരെടുത്ത, മുന്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് എസ്് ജയമോഹനും നിയമിതനായത്. കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി കോര്‍പ്പറേഷന്‍ ലാഭത്തിലേക്കു ചുവടുവച്ചപ്പോഴാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തതും.
ഒരു വര്‍ഷത്തോളം അടഞ്ഞു കിടന്ന കശുവണ്ടി കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷം ചിങ്ങം ഒന്നിനാണ് തുറന്നത്.നാലുമാസത്തോളം അടഞ്ഞു കിടന്ന കാപ്പെക്‌സ് ഫാക്ടറികളും ഇതോടൊപ്പം തുറന്നു.
ഇതേ സമയം അടിസ്ഥാനരഹിതമായി ഉയര്‍ത്തിയ വിവാദങ്ങളാണ് ടെന്‍ഡറില്‍ നിന്ന് കമ്പനികളെ അകറ്റി നിര്‍ത്തുന്നതെന്ന് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ ആരോപിച്ചു.ഫാക്ടറികള്‍ അടപ്പിക്കാന്‍ ഗൂഡാലോചന നടന്നു. തികച്ചും നിയമപരമായ പ്രക്രിയകളിലൂടെയാണ് ഇ ടെണ്ടര്‍ വഴി തോട്ടണ്ടി വാങ്ങിയത്. ഇത്തവണ ആദ്യമായി പരിപ്പ് വില്‍പ്പനയ്ക്ക് ഇ ടെന്‍ഡര്‍ ഏര്‍പ്പെടുത്തിയതിലൂടെ ആ രംഗത്തെ അഴിമതിയും ഇല്ലാതായി. രണ്ടു കോടി രൂപയുടെ ലാഭമാണ് പരിപ്പ് വില്‍പ്പനയിലൂടെ ലഭിച്ചത്.മുമ്പ് തോട്ടണ്ടി നല്‍കുന്നവര്‍ക്കു തന്നെ പരിപ്പ് വില്‍ക്കുന്ന സംവിധാനമാണ് നിലനിന്നിരുന്നതെന്ന് ജയമോഹന്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago