HOME
DETAILS
MAL
ബേക്കറികളില്‍ പലഹാര ഭരണികള്‍ കാലിയാകുന്നു
backup
November 14 2016 | 05:11 AM
ചെറുവത്തൂര്‍: കച്ചവടം പേരിനു മാത്രമാണ് നടക്കുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് മോശമാകുന്ന പലഹാരങ്ങള്‍ ബേക്കറികളില്‍ പലതുണ്ട്. ആവശ്യക്കാരില്ലാത്തതിനാല്‍ ഇത്തരം പലഹാരങ്ങള്‍ ഓരോ ദിവസവും വൈകീട്ട് നശിപ്പിച്ചു കളയുകയാണ്.
എളുപ്പം കേടുവരുന്ന പലഹാരങ്ങള്‍ തല്ക്കാലം ഉണ്ടാക്കേണ്ടെന്നാണ് തീരുമാനമെന്ന് ചെറുവത്തൂരിലെ ബേക്കറി ഉടമ സി.ചന്ദ്രന്. യാത്രയ്ക്കിടയില്‍ വന്നുപോകുന്നവരാണ് ബേക്കറികളില്‍ എത്തുന്നവരില്‍ ഏറെയും. പലരും 500, 1000, 2000 രൂപ നോട്ടുകളുമായാണ് എത്തുന്നത്. സാധനങ്ങള്‍ വാങ്ങിയശേഷമാണ് നോട്ടുകള്‍ നീട്ടുക. ചില്ലറയില്ലെന്ന് പറഞ്ഞാല്‍ സാധനങ്ങള്‍ തിരികെ തന്നു മടങ്ങുകയാണ് പലരും.പലഹാരങ്ങളുടെ ഉല്‍പ്പാദനം കുറഞ്ഞതോടെ തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. രണ്ടു ദിവസം കൂടി ഇതേനില തുടര്‍ന്നാല്‍ ബേക്കറികള്‍ അടച്ചിടേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."