ടൂറിസത്തില്‍ ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കും: എ.സി മൊയ്തീന്‍
തൃശൂര്‍: ആയുര്‍വേദത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുവാനായി ടൂറിസം രംഗത്ത് ഒരു ക്ലാസ്സിഫിക്കേഷന്‍ സമ്പ്രദായം നടപ്പിലാക്കി വരുന്നുണ്ടെന്നും കൂടുതല്‍ ആയുര്‍വേദ യൂണിറ്റുകള്‍ക്ക് ക്ലാസ്സിഫിക്കേഷന്‍ നല്‍കി വിനോദസഞ്ചാരത്തിന് കീഴില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പ് നടപടി കൈക്കൊള്ളണമെന്നും ടൂറിസം വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പ്രസ്താവിച്ചു.
ആയുര്‍വേദ ഔഷധനിര്‍മ്മാതാക്കളുടെ സംഘടനയായ ആയുര്‍വേദിക് മെഡിസിന്‍ മാനുഫാകച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ടൂറിസവും ആയുര്‍വേദവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ഭാരതസര്‍ക്കാരിന്റെ പ്രഥമ രാഷ്ട്രീയ ധന്വന്തരി ആയുര്‍വേദ പുരസ്‌ക്കാര്‍ നേടിയ പത്മശ്രീ ഡോ.പി.ആര്‍. കൃഷ്ണകുമാറിനെയും പ്രഥമ ആയുര്‍വേദ അധ്യാപക അവാര്‍ഡുനേടിയ ഡോ.എസ്. ഗോപകുമാറിനെയും ചടങ്ങില്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു.
ആയുര്‍വേദത്തിന്റെ അന്തസാധ്യതകളെ പറ്റി അവാര്‍ഡിനര്‍ഹരായ ഡോ.പി.ആര്‍.കൃഷ്ണകുമാറും ഡോ.എസ്്.ഗോപകുമാറും മറുപടി പ്രസംഗത്തില്‍ സംസാരിച്ചു. ഡോ.വിഘ്‌നേഷ് ദേവരാജ്, ഡോ.കെ.വി.രാജഗോപാലന്‍, ഡോ.കെ.കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.ഡി.രാമനാഥന്‍, ഡോ.എസ്.ജി.രമേഷ് വാരിയര്‍,ഡോ.ഇ.ടി.നീലകണ്ഠന്‍ മൂസ്സ് എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.എസ്.കൃഷ്ണവാരിയര്‍ നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."