3600 കോടി റിയാല്‍ കള്ളപ്പണ കേസ്; 18 ഇന്ത്യക്കാരടക്കം 33 പ്രതികള്‍ക്ക് ശിക്ഷ
റിയാദ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കള്ള പണം വെളുപ്പിക്കല്‍ കേസില്‍ 18 ഇന്ത്യക്കാരടക്കം 33 പ്രതികള്‍ക്ക് സഊദി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 3600 കോടി റിയാലിന്റെ കള്ള പണം വെളുപ്പിക്കല്‍ കേസിലാണ് റിയാദ് ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 18 ഇന്ത്യക്കാരെ കൂടാതെ 15 പേര് സഊദി പൗരന്മാരാണ്.
പ്രതികള്‍ക്ക് 6 മാസം മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. ഇന്ത്യക്കാരെ ശിക്ഷാ കാലവധിക്ക് ശേഷം നാടു കടത്തുകയും സ്വദേശികള്‍ക്ക് സഊദിക്ക് പുറത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിക്ഷക്ക് സമാനമായ അത്രയും കാലമാണ് രാജ്യത്തിന് പുറത്തേക്കുള്ള വിലക്ക് ഏര്‍പ്പെടുത്തിയത്. 36 പ്രതികളുള്ള കേസില്‍ മൂന്നു പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. രണ്ടു ഈജിപ്തുകാരെയും ഒരു സുഡാന് പൗരനെയുമാണ് വെറുതെ വിട്ടത്.
പ്രതികളില്‍ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ കുഴല്‍പണ ഇടപാടുകാരാണെന്നാണ് വിവരം. രാജ്യത്തെ വ്യവസായികളുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ആയിരക്കണക്കിന് കോടി റിയാല്‍ ദുബൈയിലേക്ക് കടത്തി വെളുപ്പിക്കാന്‍ ശ്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."