HOME
DETAILS
MAL
മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലം മാറ്റിയതായി ആരോപണം
backup
November 14 2016 | 10:11 AM
കാക്കനാട് : നടപടിക്ക് വിധേയമായവരുടെ രാഷ്ട്രീയ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലം മാറ്റിയതായി പരാതി.
ആരോഗ്യവകുപ്പിന്റെ എറണാകുളം വിജിലന്‍സ് വിഭാഗത്തിലെ അഞ്ച് ജീവനക്കാരെയാണ് തികച്ചും അസൈ്വകര്യമായ സ്ഥലത്തേക്ക് സ്ഥലം മാറ്റിയത്. ഇവര്‍ മികച്ച സേവനം അര്പ്പിച്ചിട്ടുള്ളവരാണെന്നും ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേഖല റീജയണല്‍ വിജിലന്‍സ് ഓഫീസര്‍ ഡോ.ജയശ്രീ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കത്തെഴുതിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാല്‍ അദ്ദേഹം പരിഗണിച്ചില്ല.
കോട്ടയം ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ അഞ്ചു ജില്ലകളിലെ ജീവനക്കാരുടെ വിവിധ തരം പോരായ്മകളാണ് സെല്ല് അന്വേഷിച്ച്് നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."