ജനശ്രദ്ധ ആകര്‍ഷിച്ച് വിദേശ ഇനം നായകളും വര്‍ണപക്ഷികളും
മൂവാറ്റുപുഴ: വ്യാഴാഴ്ച ആരംഭിച്ച കാര്‍ഷിക വ്യവസായ വിപണന മേളയിലേക്ക് വിദേശ ഇനം നായകളെയും വര്‍ണ്ണപക്ഷികളെയും കാണാന്‍ ജനത്തിരക്കേറുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ കാവല്‍ക്കാരനായ നായകളുടെ ഇനമായ ബെല്‍ജിയം മെല്‍നോയിസ് ശ്രദ്ധാകേന്ദ്രമാണ്. റാണിയായ അഫ്ഖാന്‍ സ്വദേശി 'അഫ്ഖാന്‍ ഹണ്ട്' എന്ന നായയും മഞ്ഞുമലകളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ഇനമായ സ്വിസര്‍ലന്റ് സ്വദേശി സെന്റ്ബര്‍ണാഡും, സൈബിരിയന്‍ ഹസ്‌ക്കിയും ലോകത്തിലെ ഏറ്റവും ചെറിയ ഇനം നായയായ 1.8 കി.ഗ്രാം മുതല്‍ 2.7 കി,ഗ്രാം വരെ തൂക്കമുള്ള മെക്‌സിക്കന്‍ സ്വദേശി ഷിവാവയും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
മേളയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വര്‍ണ്ണപക്ഷികള്‍ വിസ്മയക്കാഴ്ച ഒരുക്കുന്നു. അഞ്ച് ലക്ഷം രൂപ വരെ വിലമതിക്കുന്ന വിദേശ വര്‍ണപക്ഷികള്‍ 30 ഓളം അപൂര്‍വ്വയിനം വിദേശ പക്ഷികളും 90 സെ.മീ നീളം വരുന്ന ബ്ലൂ ആന്റ് എല്ലോ മെക്കാവോ തത്തയും, കൊക്കാറ്റോ തത്തകളില്‍പ്പെട്ട ഗ്രേറ്റര്‍ ഗള്‍ഫര്‍ ക്രസ്റ്റഡ് കൊക്കാറ്റോ, ആസ്‌ട്രേലിയന്‍ സ്വദേശികള്‍ ആണ്. അമ്പര്‍ലാ കൊക്കാറ്റോ, മൊളുക്കന്‍ കൊക്കാറ്റോ എന്നീ തത്തകളും പക്ഷി സ്‌നേഹികളുടെ മനം കവരും കൂടാതെ പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ഫെസ്റ്റുകളും റഷ്യന്‍ പൂച്ചകളും, അന്യ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആടുകളും വിവധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പലതരം പുഷ്പങ്ങളും പുഷ്പമേളയില്‍ കാണാം.
വിവിധ കമ്പനികളുടെയും ഗവമെന്റ് സ്ഥാപനങ്ങളുടേയും സ്റ്റാളുകളും, കേരളത്തിലെതന്നെ ഏറ്റവും വലിയ തീംപവിലിയനും രുചികളുടെ രുചികൂട്ടുമായി കഫേ കുടുംബശ്രീയും മൈസൂര്‍ മുളക് ബജിയും വിവിധ തരം പായസവും കഴിക്കാനും കാണാനും ബൈപ്പാസ് റോഡിലുള്ള മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡയത്തിലേക്ക് വന്‍ജന പ്രവാഹമാണ്.
നവംബര്‍ 8 മുതല്‍ ആരംഭിച്ച മൂവാറ്റുപുഴ കാര്‍ഷിക വ്യവസായ കുടുംബശ്രീ മേള നവംബര്‍ 27-ാം തീയതിയാണ് അവസാനിക്കുന്നത്. പ്രവേശന സമയം രാവിലെ 11 മുതല്‍ വൈകിട്ട് 8.30 വരെയും ശനി , ഞായര്‍ ദിവസങ്ങളില്‍ 11 മണിമുതല്‍ 9 മണിവരെയാണ് പ്രദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."