ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി 21 മുതല്‍
കൊച്ചി: ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിക്രൂട്ട്‌മെന്റ് റാലി 21 മുതല്‍ 25വരെ കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് റിക്രൂട്ട്‌മെന്റ് ചുമതല വഹിക്കുന്ന കമാന്‍ഡര്‍ ബിനു വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് 50ശതമാനം മാര്‍ക്കും വാങ്ങി ജയിച്ചവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. അപേക്ഷകര്‍ 1997 ജനുവരി എട്ടിനും 2000 ജൂണ്‍ 28നും ഇടയില്‍ ജനിച്ചവരാകണം.
റിക്രൂട്ട്‌മെന്റിന്റെ ശാരീരികക്ഷമതാ പരിശോധനകളാണ് കലൂരില്‍ നടക്കുന്നത്. 21ന് നടക്കുന്ന റാലിയില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
23ന് തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. ഗ്രൂപ്പ് വൈ വിഭാഗത്തിലെ 'ഗരുഡ് ' ട്രേഡിലേക്ക് ആദ്യമായാണ് കേരളത്തില്‍ റിക്രൂട്ട്‌മെന്റ് റാലി നടക്കുന്നത്.
വിവരങ്ങള്‍ക്ക് www.airmenselection.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 2427010.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."