പീഡനവും അവഗണനയും; ദലിത് വിഭാഗങ്ങളില്‍ അശാന്തി പടരുന്നു
തിരുവനന്തപുരം:പീഡനവും സര്‍ക്കാര്‍ അവഗണനയും തുടരുന്നതില്‍ ദലിത്-പിന്നോക്ക വിഭാഗങ്ങളില്‍ അശാന്തി പടരുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ദലിതര്‍ക്കെതിരെ എഴുനൂറിലധികം അതിക്രമകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. വിവിധ സംഭവങ്ങളിലായി ആകെ752 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് ഇതില്‍ കൂടുതലും. 66 അതിക്രമകേസുകളും 99 ബലാത്സംഗകേസുകളും12 പീഡനകേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെയും ഭൂരഹിതര്‍ക്കു ഭൂമി നല്‍കാതെയും ദലിത് വിഭാഗങ്ങളെ സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കൈയൊഴിഞ്ഞതും ആദിവാസി പിന്നോക്ക മേഖലകളിലെ കൊടിയ അവഗണനയും അശാന്തിക്കു കാരണമാവുന്നു.
പാര്‍ട്ടി പദവികള്‍ ഏറെയൊന്നും പട്ടികജാതിക്കാര്‍ക്കു നല്‍കാത്തതിലും ഭൂരഹിതര്‍ക്കു ഭൂമി നല്‍കാത്തതിലും അവര്‍ക്ക് അമര്‍ഷമുണ്ട്. 1967ല്‍ ഭൂപരിഷ്‌ക്കരണ ബില്‍ നടപ്പാക്കുമ്പോള്‍ 7,20,000 ഏക്കര്‍ മിച്ചഭൂമി ഉണ്ടായിരുന്നു. പട്ടികജാതിക്കാര്‍ക്കു ഭൂമി നല്‍കാന്‍ സമ്മതിക്കാതിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നുവെന്നാണ് പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരിക്കെ പറഞ്ഞത്. എന്നാല്‍ സി.പി.എം ഭരണത്തില്‍ എത്തിയിട്ടും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായിട്ടും അര്‍ഹതപ്പെട്ട ഭൂമി നല്‍കാന്‍ മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."