നാടു മുഴുവന്‍ ക്യൂവില്‍
കണ്ണൂര്‍: ഊണും ഉറക്കവുമുപേക്ഷിച്ചു നാടുമുഴുവന്‍ ബാങ്കുകള്‍ക്കു മുന്‍പില്‍. കൈക്കുഞ്ഞുങ്ങളേന്തിയ അമ്മമാര്‍, ഊന്നുവടിയേന്തിയ വയോജനങ്ങള്‍, പണിയുപേക്ഷിച്ചെത്തിയ കൂലിപണിക്കാര്‍, നിത്യചെലവിനു പെടാപ്പാടുപെടുന്ന വീട്ടമ്മമാര്‍ ഇങ്ങനെ പോകുന്നു ക്യൂവിലെ നീണ്ട നിര.
പൊരിവെയിലത്തു നടുറോഡില്‍ ഏറെ നേരം നില്‍ക്കുന്നതിനിടയില്‍ തലചുറ്റുമ്പോള്‍ തണുത്ത വെള്ളം കുടിക്കാന്‍പോലും പലരുടെയും കൈയില്‍ പണമില്ല.
വീട്ടില്‍ കുട്ടികള്‍ സൂക്ഷിക്കുന്ന ചില്ലറ പൈസയുടെ ഭണ്ഡാരങ്ങള്‍ വരെ പൊളിച്ചാണ് ബാങ്കിലേക്ക് പലരുടെയും വരവ്.
മീന്‍, പാല്‍, പച്ചക്കറി എന്നിവ വാങ്ങാന്‍ കഴിയാത്തവരുടെ ദുരിതം അതിലേറെയാണ്. സഹകരണ ബാങ്കുകളെ പുതിയ നോട്ടുനല്‍കാതെ തീണ്ടാപ്പാടകലെ നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയം ഗ്രാമീണമേഖലയെ അരക്ഷിതമാക്കിയിരിക്കുകയാണ്. പിഗ്മി കലക്ഷന്‍ ഏജന്റുമാര്‍ കഴിഞ്ഞ ആറുദിവസമായി പണം പിരിച്ചിട്ടില്ല. പഴയ നോട്ട് സ്വീകരിക്കാനോ പുതിയ നോട്ടുകള്‍ നല്‍കാനോ കഴിയാതെ സഹകരണ ബാങ്കുകള്‍ പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."