HOME
DETAILS
MAL
പരീക്ഷ എഴുതിയവരില്‍ 17 മുതല്‍ 68 വയസു വരെയുളളവര്‍
backup
November 15 2016 | 06:11 AM
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ തുടങ്ങി. ജില്ലയില്‍ 27 കേന്ദ്രങ്ങളിലായി 2258 പഠിതാക്കളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 17 മുതല്‍ 68 വയസ്സുവരെയുളളവര്‍ പരീക്ഷ എഴുതി. ആദ്യദിനം മലയാളം , തമിഴ് പരീക്ഷയാണ് നടന്നത്. ഇന്ന് (നവംബര്‍ 15-ന്) ഇംഗ്ലീഷ് പരീക്ഷ നടക്കും. 18, 19, 20 ഒഴികെയുളള തിയതികളില്‍ ഉച്ചക്ക് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷ. ഹിന്ദി, സോഷല്‍ സയന്‍സ്, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഷയങ്ങളിലാണ് പരീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."