യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണയും സംഭാര വിതരണവും നടത്തി
കളമശേരി: കൂലിവേലക്കാര്‍ക്കും സാധാരണകാര്‍ക്കും നോട്ട് മാറിയെടുക്കാന്‍ ഒരു ദിവസം മുഴുവന്‍ ബാങ്കിന് മുന്മ്പില് ക്യൂ നില്‍ക്കേണ്ട ഗതികേടില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിക്ഷേധ ധര്‍ണയും സംഭാര വിതരണവും നടത്തി.
മുസ്ലിം യൂത്ത് ലീഗ് നോര്‍ത്ത് പള്ളി ലാം കര യൂനിറ്റ് പ്രവര്‍ത്തകര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കളമശേരി മെയിന്‍ ബ്രഞ്ചിന് മുന്‍പിലാണ് സമരം നടത്തിയത്. മണിക്കൂറുകളോളം ക്യൂവില്‍ പണം മാറ്റിയെടുക്കാന്‍ നിന്നവര്‍ക്ക് സംഭാരം വിതരണം നടത്തി. യുനിറ്റ് പ്രസിഡന്റ് ഷഫിക്ക് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. യുത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.പി സുബൈര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ഇ മാഹിന്‍, ടൗണ്‍ ട്രഷറര്‍ കെ.എ വഹാബ്, വൈസ് പ്രസിഡണ്ട് സലിം കാരവള്ളി യൂനിറ്റ് സെക്രട്ടറി അനസ്മരോട്ടിക്കല്, വൈസ് പ്രസിഡന്റ് ഹാമിദ് ഹസ്സന്, ജോ. സെക്രട്ടറി സഹല്‍ തെമ്മായത്ത്, സിദ്ധീഖ്, സി.എ അബ്ദുള്‍ കരിം, പി.എം.എ ലത്തീഫ്, എം.പി അഷറഫ്, അബ്ദുല്‍ ഖാദര്‍ തീനാടന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."