HOME
DETAILS

തോട്ടപ്പള്ളി ഹാര്‍ബറിലെ മണലെടുപ്പ് തൊഴിലാളികള്‍ തടഞ്ഞു

  
backup
November 15 2016 | 08:11 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86


അമ്പലപ്പുഴ: മത്സ്യതൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തോട്ടപ്പള്ളി ഹാര്‍ബറിലെ മണലെടുപ്പ് നടന്നില്ല. ടിയര്‍ഗ്യാസും, ലാത്തിചാര്‍ജും പ്രയോഗിക്കുമെന്ന പൊലിസിന്റെ ഭീഷണിയെ നേരിട്ട് മത്സ്യതൊഴിലാളികള്‍ നടത്തിയ സമരം വിജയം കണ്ടു. തോട്ടപ്പള്ളി മത്സ്യ ബന്ധന തുറമുഖത്ത് ഇന്നലെ രാവിലെ ഒമ്പത് മുതല്‍ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്.
പുലിമുട്ടില്‍ നിന്നും ഡ്രഡ്ജ് ചെയ്ത മണല്‍ നീക്കം ചെയ്യാന്‍ ഐ.ആര്‍.ഇക്കാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. മണല്‍ വിറ്റ് ഇതിനകം കോടികള്‍ സമ്പാദിച്ചെങ്കിലും തുറമുഖ വികസനത്തിനായി സര്‍ക്കാര്‍ പണം മുടക്കാത്തതില്‍ പ്രതിഷേധിച്ച് ഐ.ആര്‍.ഇക്ക് മണല്‍ നല്‍കുന്നത് മത്സ്യതൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇതിനെതിരെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ച് മണലെടുക്കുന്നതിന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിധി നാളേക്കു മുന്‍പു നടപ്പാക്കാനാണ് കോടതി ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലിസ് സന്നാഹത്തോടെയെത്തി മണലെടുക്കാനായിരുന്നു ഐ.ആര്‍.ഇ യുടെ തീരുമാനം.
ആലപ്പുഴ ഡി.വൈ.എസ്.പി എന്‍.ഇ ഷാജഹാന്റെ നേതൃത്വത്തില്‍ 200 ഓളം പൊല്‌സുകാരാണ് സമരക്കാരെ നേരിടാനെത്തിയത്. സ്ത്രീകളടക്കം ആയിരത്തിലധികം പേരാണ് മണലെടുപ്പിനെതിരെ കുത്തിയിരിപ്പു സമരം നടത്തിയത്.സമരക്കാരെ ബലമായി പിന്തിരിപ്പിച്ചതിനു ശേഷം ഐ .ആര്‍.ഇ യെക്കൊണ്ട് മണ്ണെടുപ്പിക്കാനായിരുന്നു പൊലീസ് തീരുമാനം .ഇതനുസരിച്ച് സമരക്കാര്‍ പിന്മാറാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിനിടെ അമ്പലപ്പുഴ തഹസീല്‍ദാര്‍ ആശാ എബ്രഹാമും സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍ പിന്തിരിയാതെ വന്നതോടെ ലാത്തിചാര്‍ജ് നടത്തുമെന്ന അറിയിപ്പും പൊലിസ് നടത്തി. ഇതോടെ പ്രകോപിതരായ സമരക്കാര്‍ പോലീസുമായി ഉന്തും തള്ളും നടത്തി.
ഇതിനിടയില്‍ കെ സി വേണുഗോപാല്‍ എം.പി യും സ്ഥലത്തെത്തി. പോലീസ് പിന്തിരിയണമെന്ന് എം.പി ആവശ്യപ്പെട്ടെങ്കിലും പോലീസ് കൂട്ടാക്കിയില്ല.ജന വികാരം മാനിക്കണമെന്നും പ്രതിഷേധം കണക്കിലെടുത്ത് പോലീസ് പിന്തിരിയണമെന്നും എം.പി വീണ്ടും ആവശ്യപ്പെട്ടു. ഒടുവില്‍ ഉച്ചക്ക് ഒരു മണിയോടെ സേനയെ പിന്‍വലിച്ച് പോലീസ് പിന്‍വാങ്ങി. ഇതിനിടെ സമരക്കാര്‍ അടുപ്പുകൂട്ടി പാചകവും തുടങ്ങി. ധീവരസഭ താലൂക്ക് പ്രസിഡന്റ് പി ശ്രീകുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ്, ജില്ല പഞ്ചായത്തംഗം എ.ആര്‍ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.സാബു, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ധീവരസഭ ഭാരവാഹികള്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എസ.് പ്രഭുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 days ago