HOME
DETAILS
MAL
ഇ-മാലിന്യങ്ങള്‍ ശേഖരിക്കുന്നു
backup
November 15 2016 | 08:11 AM
ചേര്‍ത്തല: സര്‍ക്കാരിന്റെ ക്ലീന്‍ കേരള പദ്ധതിയുടെ ഭാഗമായി ഇന്ന് ചേര്‍ത്തല നഗരസഭാ ഓഫിസില്‍ ഇ-മാലിന്യങ്ങള്‍ കൈമാറാനായി അവസരം ഒരുക്കും. ഉച്ചയ്ക്ക് 12 മണിവരെയുള്ള സമയങ്ങളില്‍ സര്‍ക്കാര്‍, പൊതുമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് ഉപയോഗ ശൂന്യമായ ഇ-മാലിന്യങ്ങല്‍ ശേഖരിക്കും.
കപ്യൂട്ടറുകള്‍, ലാപ്‌ടോപ്പ്, ടെലിഫോണ്‍, ഫാനുകള്‍, മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് മോട്ടോറുകള്‍, കാമറകള്‍, സ്വിച്ചുകള്‍ എന്നിവ നഗരസഭാ ഓഫിസിലെത്തിച്ച് ക്ലീന്‍ കേരളാ വാഹനത്തിലേയ്ക്ക് മാറ്റാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."