തോട്ടം - പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്ക് കൂലി ഉറപ്പാക്കുക: ബെഫി
തൊടുപുഴ: കറന്‍സി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടം തൊഴിലാളികള്‍ക്കും പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്കും മുതലാളിമാര്‍ കൂലി നല്‍കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ബെഫി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യക്തിഗേതര അക്കൗണ്ടുകളില്‍ നിന്നും ആവശ്യമായ പണം പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അനുവാദം നല്‍കണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും പണം പിന്‍വലിക്കുന്നതിന് അനുവാദം നല്‍കണം.
ബാങ്ക് നിയമങ്ങളിലെ കൊള്ളയും അപാകതകളും ഒഴിവാക്കുകയും സാമൂഹ്യ നീത ഉറപ്പുവരുത്തുകയും ചെയ്യുക, സഹകരണ ബാങ്കുകളെ കൂച്ചുവിലങ്ങിടുന്ന നയങ്ങള്‍ തിരുത്തുക, വര്‍ഗീയതക്കെതിരെ വര്‍ഗഐക്യം ശക്തിപ്പെടുത്തുക, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഡിസംബര്‍ 7, 8, 9 തീയതികളില്‍ അഖിലേന്ത്യാ വ്യാപകമായി നടത്തുന്ന പണിമുടക്ക് ചര്‍ച്ചകളിലൂടെ പരിഹരിക്കുക, ഗവണ്‍മെന്റിന്റെ കടപ്പത്രം ഇറക്കാനും പരിഹരിക്കാനുമുള്ള അധികാരം റിസര്‍വ്ബാങ്കില്‍ നിന്നുമെടുത്ത് പബ്ലിക്ക് ഡെബ്റ്റ് മാനേജ്‌മെന്റ് ഏജന്‍സിക്കു നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, വിദ്യാഭ്യാസ വായ്പാ നയം കുറ്റമറ്റതാക്കുകയും പലിശ നിരക്ക് കുറക്കുകയും ചെയ്യുക, സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലെ അഴിമതിയും ക്രമക്കേടുകളെയും കുറിച്ച് സമഗ്രാന്വേഷണം നടത്തുക തുടങ്ങി 21 പ്രമേയങ്ങളും സമ്മേളനം പാസാക്കി.
സമാപനദിവസം പൊതുചര്‍ച്ചയ്ക്ക് സി.ജെ നന്ദകുമാര്‍ മറുപടി പറഞ്ഞു. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ബി ഹരികുമാര്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."