പ്രമേഹ ദിനം: ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ. ഇരുമ്പിന് തുരുമ്പ് വരുന്നതുപോലെ ശരീരത്തെ കാര്‍ന്നുതിന്നുന്ന ഗുരുതരമായ രോഗമാണ് പ്രമേഹമെന്നും ശാരീരിക വ്യായാമങ്ങളും ഭക്ഷണക്രമങ്ങളുംകൊണ്ട് പ്രമേഹം നിയന്ത്രിക്കണമെന്നും ഇമാറ ഹെല്‍ത്ത് കെയറിലെ ഡോ. അമല്‍ കോണിക്കുഴിയില്‍ അഭിപ്രായപ്പെട്ടു.
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ തെറ്റായ ഭക്ഷണക്രമങ്ങളും ജീവിത രീതികളുമാണ് പ്രമേഹം വ്യാപിക്കുവാന്‍ പ്രധാന കാരണം. ഓരോരുത്തരും തന്റെ പ്രമേഹത്തെക്കുറിച്ച് മനസ്സിലാക്കുകയും സാധ്യമാകുന്ന പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ടി. എം. കബീര്‍, മുഹമ്മദുണ്ണി ഒളകര, പി. എന്‍. ബാബു രാജന്, അബൂബക്കര്‍ സിദ്ധീഖ്, എല്യാസ് ജേക്കബ്, ഷൈനി കബീര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ പങ്കെടുത്ത മുഴുവനാളുകളുടേയും ഷുഗര്‍, പ്രഷര്‍ എന്നിവ പരിശോധിച്ചു. ബോഡി മാസ്സ് ഇന്‍ഡക്സ് വിശകലനം ചെയ്ത് ആവശ്യമായ കൗണ്‍സിലിംഗും നല്കിയ ശേഷമാണ് ബോധവല്‍ക്കരണ പരിപാടി നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."