HOME
DETAILS

ശബരിമല : അടിയന്തര സാഹചര്യങ്ങള്‍ക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍

  
backup
November 15 2016 | 19:11 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%9a%e0%b4%b0%e0%b5%8d%e0%b4%af



തിരുവനന്തപുരം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി പമ്പയില്‍ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ഏര്‍പ്പെടുത്തി. മണ്ഡലമകര വിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി റവന്യൂ, ദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ചേംബറില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
തീര്‍ഥാടകരുടെയും തീര്‍ഥാടന കേന്ദ്രത്തിന്റെയും സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണുള്ളത്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് റവന്യൂമന്ത്രി നിര്‍വഹിക്കും. മകരവിളക്ക് സമയത്ത് വയര്‍ലസ്, ഹോട്ട്‌ലൈന്‍, ഇന്റര്‍നെറ്റ്, ഹാം റേഡിയോ എന്നീ സംവിധാനങ്ങള്‍ വിവിധ കലക്ടറേറ്റുകള്‍, സന്നിധാനം, പമ്പ, നിലയ്ക്കല്‍, റാന്നി എന്നിവിടങ്ങളില്‍ ബന്ധിപ്പിച്ച് ഈ സെന്ററില്‍ നിന്ന്  ആശയവിനിമയ ശൃംഖല പ്രവര്‍ത്തനക്ഷമമാക്കാനാകും. സെന്ററില്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. തീര്‍ഥാടന കാലയളവില്‍ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. പുല്ലുമേട് ദുരന്ത സമയത്ത് വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ച സാഹചര്യം കണക്കിലെടുത്ത് 65ഓളം ആസ്‌ക ലൈറ്റുകള്‍ തന്ത്രപ്രധാന പോയിന്റുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണം തടസപ്പെട്ടാലും വെളിച്ചക്കുറവ് ഉണ്ടാകില്ല. വെടിമരുന്ന്, ഇന്ധനങ്ങള്‍, മറ്റു അപകടസാധ്യതയുള്ള സാമഗ്രികള്‍ എന്നിവയുടെ ഉപയോഗവും സംഭരണവും കര്‍ശനമായ സുരക്ഷാ വ്യവസ്ഥകള്‍ക്ക് വിധേയമായേ നടക്കുന്നുള്ളൂ എന്ന് ബന്ധപ്പെട്ട വകുപ്പുകളും കലക്ടര്‍മാരും ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കി.  വിവിധ സ്ഥലങ്ങളിലുള്ള മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago