HOME
DETAILS

ഇത്ര ക്രൂരരോ അധ്യാപകര്‍

  
backup
November 15 2016 | 19:11 PM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%b0%e0%b5%8b-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d


മാതാപിതാക്കളെപ്പോലെ ഗുരുവും സര്‍വാദരണീയനാണ് എന്നതാണ് നാം സ്വീകരിച്ച സംസ്‌കാരം.  മാതാപിതാക്കള്‍ക്കു നല്‍കുന്നപോലുള്ള ആദരവും സ്‌നേഹവും ഗുരുനാഥന്മാര്‍ക്കും നല്‍കിപ്പോന്ന പാരമ്പര്യമാണു കേരളത്തിന്റേത്. ഈ സംസ്‌കാരത്തെയും പാരമ്പര്യത്തെയും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണു സാംസ്‌കാരികകേരളമെന്നു മേനി നടിക്കുന്ന നമ്മുടെ വിദ്യാലയങ്ങളില്‍നിന്നു വന്നുകൊണ്ടിരിക്കുന്നത്.
മാതാപിതാക്കള്‍ മക്കളോട് എങ്ങനെ പെരുമാറുന്നുവോ അതേ സ്‌നേഹവാല്‍സല്യമാണ് അധ്യാപകരില്‍നിന്നു വിദ്യാര്‍ഥിസമൂഹത്തിനു ലഭിക്കേണ്ടത്. അങ്ങനെ ലഭിച്ച കാലമുണ്ടായിരുന്നു. അത്തരം അധ്യാപകരുടെ തലമുറ അന്യംനില്‍ക്കുകയാണോയെന്നു സംശയിക്കാവുന്ന വാര്‍ത്തകളാണു നാം കേട്ടുകൊണ്ടിരിക്കുന്നത്. ചില അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവരുന്നത് അതിക്രൂരമായ അനുഭവങ്ങളാണ്.
ശാരീരികമായും മാനസികമായും പക്വതയിലെത്താത്തവരാണു വിദ്യാര്‍ഥികളെന്നും അവരെ ശരിയായ പാതയിലേയ്ക്കു കൈപിടിച്ചു നടത്തിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് തങ്ങള്‍ നടത്തേണ്ടതെന്നും അധ്യാപകസമൂഹം മറന്നുപോകുന്നു. ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്നുണ്ടല്ലോ. അധ്യാപകര്‍ തെറ്റു ചെയ്യുമ്പോള്‍ നശിക്കുന്നത് ഒരു  വിദ്യാര്‍ഥിയുടെ ഭാവി മാത്രമല്ല, ഒരു സമൂഹത്തിന്റെ സംസ്‌കാരം കൂടിയാണ്. ഒരു തലമുറയുടെ തകര്‍ച്ചയിലേയ്ക്കാണ് അത് എത്തിച്ചേരുക.
കുരുന്നുവിദ്യാര്‍ഥികളോട് എങ്ങനെ സ്‌നേഹത്തോടെ പെരുമാറണമെന്ന അവബോധംപോലുമില്ലാത്ത സ്ത്രീകള്‍പോലും അധ്യാപനരംഗത്തേയ്ക്കു വരുന്നു. ഇവരുടെ സ്വഭാവവൈകൃതങ്ങള്‍ക്കു കുട്ടികളാണ് ഇരയാകുന്നത്. ഇതില്‍ ഏറ്റവും അവസാനത്തേതാണു കൊല്ലം ജില്ലയിലെ ഇരവിപുരം വാളത്തുംഗല്‍ ഗവണ്മെന്റ് എച്ച്.എസ്.എസിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുടെ കൈ അധ്യാപിക ചവിട്ടിയൊടിച്ച സംഭവം. നാട്ടുകാരിതന്നെയായ ഡി ഷീജയില്‍നിന്ന് ഇത്തരമൊരു ദുരനുഭവം ആ നാട്ടിലെ വിദ്യാര്‍ഥിക്കുണ്ടായി.
അധ്യാപികയെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്റ് ചെയ്തുവെങ്കിലും വിദ്യാലയങ്ങളില്‍ ഇത്തരത്തിലുള്ള പെരുമാറ്റദൂഷ്യം അധ്യാപകരില്‍നിന്ന് എങ്ങനെയുണ്ടാകുന്നുവെന്നതു വിദ്യാഭ്യാസവകുപ്പ് ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. കരുണയുടെയും സ്‌നേഹാര്‍ദ്രതയുടെയും ഉടലെടുത്ത രൂപമായാണ് കേരളീയ സമൂഹം അധ്യാപികമാരെ കാണുന്നത്. പ്രസവിച്ച മാതാക്കളില്‍നിന്നുപോലും കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവരുന്ന കാലമാണിത്. എന്തുകൊണ്ട് സ്ത്രീസമൂഹത്തില്‍ മുമ്പൊന്നുമില്ലാത്ത വിധം കുറ്റവാസനയും അക്രമണോത്സുകതയും വര്‍ധിക്കുന്നുവെന്നതു ചിന്തിക്കേണ്ട വിഷയമാണ്.
അധ്യാപക ജോലിക്കു തിരഞ്ഞെടുക്കുന്നവരുടെ കുടുംബപശ്ചാത്തലവും സ്വഭാവ രീതികളും നിയമനങ്ങള്‍ക്കു മാനദണ്ഡമാകേണ്ടതുണ്ട്. സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ മാത്രം ഒതുക്കേണ്ടതല്ല അധ്യാപകരായി നിയമിക്കപ്പെടുന്നവരുടെ സ്വഭാവവിശേഷങ്ങള്‍. കുട്ടിയുടെ കൈവശമിരുന്ന പേന താഴെ വീണത് എടുക്കുവാന്‍ അധ്യാപികയുടെ അനുവാദം വാങ്ങിയില്ലെന്ന കുറ്റമാരോപിച്ചാണ് അഞ്ചാംക്ലാസുകാരന്റെ കൈ കാല്‍മുട്ടുകൊണ്ട് ഒരധ്യാപിക ചവിട്ടിപൊട്ടിച്ചത്.
സ്വഭാവവൈകൃതമുള്ള ഇത്തരം ആളുകളെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വച്ചുപൊറുപ്പിക്കുന്നതു സമൂഹത്തോടു ചെയ്യുന്ന കടുത്ത അപരാധമാണ്. ഇത്തരമാളുകളെ അധ്യാപനജോലിയില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. ഇവരെ കൗണ്‍സിലിങിനും മനോരോഗചികിത്സയ്ക്കും വിധേയമാക്കണം. സമൂഹത്തെ മാറ്റിയെടുക്കേണ്ട അധ്യാപകരില്‍നിന്ന് ആപല്‍ക്കരമായ സമീപനങ്ങളുണ്ടാകുമ്പോള്‍ കുട്ടികള്‍ വഴിതെറ്റിപ്പോകാനുള്ള സാധ്യത ഏറെയാണ്. ഉത്തമസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ബാധ്യസ്ഥരായ അധ്യാപകര്‍ അവരുടെ തൊഴിലിനെ പരിപാവനമായി കാണുന്നതിനു പകരം മാസാമാസം ശമ്പളം എണ്ണിവാങ്ങാനുള്ള ഉപാധിയായി കാണുന്നതിന്റെ പരിണിതഫലമാണിത്
കുട്ടികളെ പൂക്കളെപോലെ കരുതി സ്‌നേഹിച്ചുപോന്ന, ചാച്ചാജിയെന്ന ഓമനപ്പേരില്‍ അറിയപ്പെട്ട ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ത്തന്നെ ഇത്തരമൊരു ദുരനുഭവത്തിനു സാക്ഷിയാകേണ്ടിവന്നതില്‍ സാക്ഷരകേരളം ലജ്ജിക്കണം.  














Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  34 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago