നോട്ടുമാറ്റം: പട്ടിണിക്കും ദാരിദ്രത്തിനും പരിഹാരം വേണം
പണത്തിന് വേണ്ടി അലഞ്ഞവര്‍ ഇപ്പോള്‍ പണവുമായി അലയുന്ന കാഴ്ച. അദ്ധ്വാനിച്ചുണ്ടാക്കിയ നോട്ടുകള്‍ക്ക് മൂല്യമുണ്ടാക്കാന്‍ രാവിലെ മുതല്‍ ബാങ്കിന് മുന്നില്‍ വെയിലു കൊണ്ട് പൊരിഞ്ഞവര്‍ക്ക് ലഭിക്കുന്നത് ആരും മാറ്റിത്തകാത്ത, ചില്ലറയാക്കാന്‍ കഴിയാത്ത രണ്ടായിരം രൂപയുടെ നോട്ടുകള്‍! കിട്ടിയ രണ്ടായിരം നോട്ടുകള്‍ക്ക് ചില്ലറ നല്‍കാനാവാതെ വ്യാപാരികള്‍ അലയുമ്പോള്‍ പട്ടിണിയാവുന്നത് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍. ഒരു നേരം ഭക്ഷണം കിട്ടാതെ അലയുന്ന ഇവര്‍ക്ക് മുമ്പില്‍ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വീണ വായനയില്‍ മുഴങ്ങുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി.
അതിനിടെ ഭക്ഷ്യ ഭദ്രതാ പദ്ധതി പ്രകാരം ഇന്നലെ ആരംഭിക്കേണ്ട ഭക്ഷ്യ ധാന്യ വിതരണം പ്രതിസന്ധിയിലായി. കഷ്ടപ്പെടുന്ന ജന വിഭാഗങ്ങള്‍ മുന്‍ഗണനാ ലിസ്റ്റില്‍പെടാത്തതും നോട്ടുകള്‍ പിന്‍വലിച്ചതും കൂടുതല്‍ പ്രയാസത്തിലാക്കി. ഇതിനൊരു പരിഹാരം ഉടന്‍ കണ്ടില്ലെങ്കില്‍ തലശ്ശരിയിലെ എസ്.ബി.ടി ബാങ്കിന് മുമ്പില്‍ പിടഞ്ഞു മരിച്ച ഇലക്ട്രിക്‌സിറ്റി ജീവനക്കാരന്‍ ഉണ്ണിയുടെ ഗതിയാവും പലര്‍ക്കും.
നോട്ടുകള്‍ പിന്‍വലിച്ചത് മൂലം സാമ്പത്തിക പ്രത്യാഘാതങ്ങള്‍ രാജ്യം നേരിടാനിരിക്കുന്ന കാഴ്ചയാണ് കാണാന്‍ പോവുന്നത്. ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."