ലോക പ്രമേഹദിനാചരണം സംഘടിപ്പിച്ചു
പെരിന്തല്‍മണ്ണ: ലോകപ്രമേഹദിനാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഡയബറ്റിക് ക്ലബിന്റെയും നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി. രാവിലെ ഏഴിന് ട്രാഫിക് ജങ്ഷനില്‍ നിന്ന് ജില്ലാ ആശുപത്രിവരെയാണ് കൂട്ടയോട്ടം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസമത്സരം, ബോധവത്കരണ ക്ലാസ്, രക്തസമ്മര്‍ദ്ധം, പ്രമേഹ പരിശോധനാക്യാംപ് പ്രദര്‍ശനം എന്നിവ നടന്നു.
പെരിന്തല്‍മണ്ണ: ആലിപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രവും തൂത ഡി.യു.എച്ച്.എസ്.സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് ദത്തുഗ്രാമമായ 16-ാം വാര്‍ഡ് കുംഭാരക്കോളനിയില്‍ സമൂഹനടത്തം, പ്രമേഹ-രക്തസമ്മര്‍ദ രോഗനിര്‍ണയം, ബോധവത്കരണം, സൗജന്യ മരുന്നുവിതരണം എന്നിവ നടത്തി
പെരിന്തല്‍മണ്ണ: റോട്ടറി ഇന്റര്‍നാഷണല്‍ ഗ്രൂപ്പും അമൃതം ആയുര്‍വേദാശുപത്രിയും ചേര്‍ന്ന് യോഗ പരിശീലനവും പ്രമേഹ പ്രതിരോധ ചികിത്സാക്യാംപും സെമിനാറും സംഘടിപ്പിച്ചു.
കൊളത്തൂര്‍: മൂര്‍ക്കനാട് ആരോഗ്യ കേന്ദ്രത്തിന്റെയും വ്യാപാരികള്‍, കേരള മദ്യനിരോധന സമിതി, കൊളത്തൂര്‍ ലഹരി വിരുദ്ധ സമിതി, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മറ്റി എന്നിവരുടെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനമായ ഇന്നലെ കൊളത്തൂരില്‍ ബോധവല്‍ക്കരണ ജാഥ നടത്തി.
കൊളത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച റാലി കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു. ആരോഗ്യ ബോധവല്‍ക്കണ പ്രഭാഷണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."