HOME
DETAILS

യമനില്‍ സംഘര്‍ഷം രൂക്ഷം: ഏറ്റുമുട്ടലുകളില്‍ ഹൂതി നേതാവടക്കം നിരവധി ആളുകള്‍ കൊല്ലപ്പെട്ടു

  
backup
November 16 2016 | 04:11 AM

%e0%b4%af%e0%b4%ae%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-2

റിയാദ്: യമനില്‍ വിമതവിഭാഗമായ ഹൂത്തികളുമായുണ്ടായ സംര്‍ഷങ്ങളില്‍ പ്രമുഖ ഹൂതി നേതാവടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഹറാദ പോരാട്ട വിഭാഗത്തിലെ നേതാവായ മുഹമ്മദ് അലി അര്‍ജലിയാണ് കൊല്ലപ്പെട്ട പ്രമുഖന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറബ് സഖ്യസേനയുടെ സഹായത്തോടെ യമന്‍ ഔദ്യോഗിക സൈന്യം ശക്തമായ മുന്നേറ്റങ്ങളാണ് നടത്തിയത്.

മിദി, തവാല്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ശക്തമായ ഷെല്‍ ആക്രമണങ്ങളാണ് ഇരുവിഭാഗവും നടത്തിയത്. സാലിഹ് വിഭാഗവും ഹൂതി വിഭാഗവും തമ്പടിച്ചിട്ടുള്ള മേഖലകളാണിത്. കര, വ്യോമ, നാവിക ശക്തികള്‍ ഉപയോഗിച്ചുള്ള അതിശക്തമായ ഷെല്‍ ആക്രമണങ്ങളില്‍ ഉന്നത റാങ്കിലുള്ള സൈനികരടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തതായി ഗ്രൗണ്ട് മിലിട്ടറി ഉറവിടങ്ങള്‍ വ്യക്തമാക്കി. കൂടാതെ നിരവധി സൈനിക വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ, മറ്റൊരു സംഭവത്തില്‍ ഹറാദയുടെ കിഴക്ക് ഭാഗമായ ബാക്കിര്‍ അല്‍ മിര്‍ പ്രദേശത്ത് അറബ് സഖ്യസേന നേരിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് ഹൂതി പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിശക്തമായ ആക്രമണത്തിനിടെ സഊദിയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സഊദി പ്രതിരോധസേന അതിര്‍ത്തിയില്‍ വെച്ച് തകര്‍ത്തു. സഊദി അതിര്‍ത്തി പ്രദേശമായ ജിസാനെ ലക്ഷ്യമാക്കിയാണ് മിസൈല്‍ ആക്രമണം നടന്നതെന്ന് സഊദി പ്രതിരോധസേന വെളിപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചുമുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago
No Image

പൊലിസ് മാതൃകയിൽ എം.വി.ഡിക്ക് ഇനി മോട്ടോർ ട്രാൻസ്‌പോർട്ട് വിങ്

Kerala
  •  a month ago
No Image

കുഴൽപ്പണം കൊടുത്തുവിട്ടത് കർണാടകയിലെ ബി.ജെ.പി എം.എൽ.സി

Kerala
  •  a month ago
No Image

പ്രചാരണത്തിനായി രാഹുലും പ്രിയങ്കയും നാളെ വയനാട്ടില്‍ 

Kerala
  •  a month ago
No Image

കേസ് ഡയറി തുറന്നതായി ഇ.ഡി  അറിയിച്ചത് മൂന്നര വർഷം മുമ്പ്; അന്വേഷണം എങ്ങുമെത്തിയില്ല

Kerala
  •  a month ago