HOME
DETAILS

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

  
November 02, 2024 | 3:59 AM

Kharge replied to Modi  100 Day Plan Cheap PR Stunt

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് സംസാരിച്ചതിനെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശം രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് തിരികൊളുത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പഴയ പാര്‍ട്ടി പാടുപെടുകയാണെന്ന് മോദി തുടര്‍ച്ചയായി ട്വീറ്റുകളിലൂടെ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചിരുന്നു.

എന്നാല്‍ അതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷനായ ഖാര്‍ഗെ.  ബിജെപിയിലെ 'ബി' എന്നത് വഞ്ചനയെയും 'ജെ' എന്നത് ജുംല (ശൂന്യമായ വാഗ്ദാനങ്ങള്‍)യുമാണ് സൂചിപ്പിക്കുന്നതെന്നും ഖാര്‍ഗെ പരിഹസിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പരാജയപ്പെട്ടെന്നുള്ള മോദിയുടെ പ്രസ്താവനയ്‌ക്കെതിരേയായിരുന്നു ഖാര്‍ഗെ ആഞ്ഞടിച്ചത്. നുണ, വഞ്ചന, കൊള്ള, പരസ്യം എന്നിവയാണ് ബിജെപി സര്‍ക്കാരിനെ നിര്‍വചിക്കുന്ന വിശേഷണങ്ങളെന്നാണ് ഖാര്‍ഗെ പറഞ്ഞത്.

എന്‍ഡിഎയുടെ 100 ദിന പദ്ധതിയെ വിലകുറഞ്ഞ പിആര്‍ സ്റ്റണ്ട് എന്നും അദ്ദേഹം വിശേഷിപ്പിച്ചു.മാത്രമല്ല തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഏഴുതവണയും പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മോദി പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  2 days ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  2 days ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനരോഷം; പ്രതിഷേധം അക്രമാസക്തം, മൂന്ന് മരണം

International
  •  2 days ago
No Image

മറ്റത്തൂരിലെ കൂറുമാറ്റം; തെറ്റ് പറ്റിയെന്ന് വിമത മെമ്പര്‍; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിക്ക് കത്ത് 

Kerala
  •  2 days ago
No Image

മിനിപമ്പയിൽ ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഓഫീസർക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

Kerala
  •  2 days ago
No Image

കേരള ഹൈക്കോടതിക്ക് പുതിയ അമരക്കാരൻ; ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

Kerala
  •  2 days ago