കാലിയായി പൊള്ളാച്ചി കാലിച്ചന്ത
മീനാക്ഷിപുരം: പൊള്ളാച്ചി മാര്‍ക്കറ്റ് 80 ശതമാനവും കാലി. വ്യാപാരികള്‍ നിരാശരായി തിരിച്ചുപോയി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാലിചന്തയായ പൊള്ളാച്ചിയില്‍ രൂപ പ്രതിസന്ധിയെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയും വ്യാപാരം അഞ്ചിലൊന്നായി കുറഞ്ഞു. തമിഴ്നാട്ടിലെ 16 കാലിചന്തകളില്നിന്നും ആന്ത്ര, തെലുങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 13 കാലിചന്തകളില്നിന്നുമായി എത്തിചേരേണ്ട കന്നുകാലികളാണ് സാമ്പത്തിക പ്രതിസന്ധി മൂലം പത്തു ശതമാനം കുറഞ്ഞത്.
ക്ഷീരകര്‍ഷകരുടെ പക്കല്‍നിന്നും കന്നുകാലികളെ വാങ്ങുവാന്‍ കച്ചടവക്കാര്‍ക്ക് സാധിക്കാത്തതും കര്‍ഷകര്‍ നേരിട്ട് വ്യാപാരികള്‍ക്ക് എത്തിക്കുന്ന കന്നുകാലികള്‍ക്ക് പുതിയ രൂപ ലഭിക്കാത്തതുമാണ് പൊള്ളാച്ചി മാര്‍ക്കറ്റിലെ വ്യാപാരത്തെ തകിടംമറിച്ചതെന്ന് ആദ്യകാല കന്നുകാലി കച്ചവടക്കാരനായ സുലൈമാന്‍ പറയുന്നു.
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന കന്നുകാലി ചന്തയില്‍ നാല്പതിനായിരത്തോളം കന്നുകാലികളാണ് വില്പനക്കായി എത്തുന്നത്. ഇവയില്‍ 70 ശതമാനവും ആഴ്ച്ചയിലെ രണ്ടുദിവസങ്ങളിലായി വില്പന നടക്കും. ശേഷിക്കുന്നവ വാണിയംകുളം, കുഴല്‍മന്ദം തുടങ്ങിയ കേരളത്തിലെ ആറ് കാലിചന്തകളിലേക്കാണ് പോകുന്നതെന്ന് കന്നുകാലിമൊത്തകച്ചവടക്കാരനായ മാരിമുത്ത്്് പറയുന്നു.
15,000 മുതല്‍ 45,000 രൂപക്കുവരെ കന്നുകാലികളെ വില്പനയാകുന്ന പൊള്ളാച്ചി ചന്തയില്‍ രൂപയുടെ മൂല്യവ്യതിയാനം മൂലം പണമിടപാടുകള്‍ കൃത്യമായി ലഭിക്കാത്തതിനാല്‍ കച്ചവടം മുടങ്ങുകയാണെന്ന് കന്നുകാലികളെ കൊണ്ടുവരുന്ന ചെറുകിട കാലികച്ചവടക്കാര്‍ പറയുന്നു.
ആഴ്ച്ചയില്‍ മൂന്നര കോടിയിലധികം രൂപയുടെ കച്ചവടം പൊള്ളാച്ചി ചന്തയില്‍ നടക്കുന്നുണ്ട്. നിലവിലെ രൂപയുടെ വ്യതിയാനം മൂലം പണം മാറ്റിവാങ്ങുവാനും വില്പന നടത്തുവാനും നാലു മാസത്തെ കാലാവധിവേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."