ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 12ന്
കൊച്ചി: ചക്കുള്ളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 12 ന് നടക്കും.കേരളത്തിനകത്തും പുറത്തും നിന്നുമുള്ള ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ പങ്കെടുക്കുന്ന മഹോത്സവത്തിന് ക്ഷേത്രപരിസരങ്ങള്‍ കൂടാതെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പൊങ്കാല അടുപ്പുകള്‍ നിരത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി മാത്യു ടി. തോമസ് പൊങ്കാല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിക്കും. വൈകിട്ട് അഞ്ചിന് എം.എല്‍.എല്‍ തോമസ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാംസ്‌കാരിക സമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും.
പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി പൊലിസ്, കെ.എസ്.ആര്‍.ടി.സി, ആരോഗ്യ- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, ഉത്സവകമ്മിറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."