HOME
DETAILS

ജില്ലാ ശാസ്‌ത്രോത്സവത്തിനു തിരിതെളിഞ്ഞു; തൊടുപുഴ ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു

  
backup
November 16 2016 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d

 

കട്ടപ്പന: റവന്യു ജില്ല ശാസ്‌ത്രോത്സവത്തിന് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. പ്രവൃത്തിപരിചയ മേളയാണ് ഉദ്ഘാടനദിവസം നടന്നത്. ഇന്ന് ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകള്‍ ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലും ഐടി മേള കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലും നടക്കും.
ആദ്യദിനത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ തൊടുപുഴ ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. തൊടുപുഴ 10164 പോയിന്റാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നേടിയത്. രണ്ടാംസ്ഥാനത്തുള്ള അടിമാലി ഉപജില്ല 9745 പോയിന്റ് നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 9117 പോയിന്റും അടിമാലി 9075 പോയിന്റും സ്വന്തമാക്കി. എല്‍.പിയില്‍ 6152 പോയിന്റുമായി കട്ടപ്പന സബ് ജില്ല ഒന്നാമതും അടിമാലി ഉപജില്ല 4979 പോയിന്റുമായി രണ്ടാമതുമുണ്ട്. യുപിയില്‍ നെടുങ്കണ്ടം സബ് ജില്ല 7542 പോയിന്റാണെടുത്തത്.
രണ്ടാംസ്ഥാനത്തുള്ള കട്ടപ്പന സബജില്ലയ്ക്ക് 7351 പോയിന്റുണ്ട്. പ്രവൃത്തി പരിചയ മേള, അറ്റ്‌ലസ് മേക്കിങ്, പ്രാദേശിക ചരിത്ര രചന എന്നീ വിഭാഗങ്ങളിലായി 120 ഇനങ്ങളിലാണു ആദ്യദിനത്തില്‍ മല്‍സരങ്ങള്‍ നടന്നത്. ഇന്ന് ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവ ഇരട്ടയാര്‍ സെന്റ് തോമസിലും ഐടിമേള കട്ടപ്പന ട്രൈബല്‍ സ്‌കൂളിലും നടക്കും.
ഇന്നലെ രാവിലെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ മേള ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം നിര്‍മല നന്ദകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്‌ന ജോബിന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സാലി തോമസ്, കെ.ടി രാജു, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ടി മോഹന്‍, ഹയര്‍ സെക്കന്‍ഡറി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ രാജു, കട്ടപ്പന ഡി.ഇ.ഒ ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് പുതിയാപറമ്പില്‍, പി.ടി.എ പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി, എം.പി.ടി.എ പ്രസിഡന്റ് റെജി സിബി, ഹെഡ്മാസ്റ്റര്‍ പി.ജെ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ അബുബക്കര്‍, റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. ഇന്നു വൈകീട്ടു നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago