പ്രതിഷേധത്തിനൊടുവില്‍ ടാര്‍ മിക്സിങ് പ്ലാന്റ് അടച്ചു പൂട്ടി
കരുനാഗപ്പള്ളി: തൊടിയൂരില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന ടാര്‍ മിക്സിങ് പ്ലാന്റ് പ്രതിഷേധത്തിനൊടുവില്‍ താല്‍ക്കാലികമായി അടച്ചു പൂട്ടി.
പുതിയകാവ് ചക്കുവള്ളി റോഡിന്റെ നിര്‍മാണത്തിനായി താല്‍ക്കാലികമായി നിര്‍മിച്ച പ്ലാന്റ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതര ജില്ലകളിലെ റോഡ് നിര്‍മാണങ്ങള്‍ക്ക് ഉള്‍പ്പെടെ ഇവിടെ നിന്നായിരുന്നു ടാര്‍ മിക്സ് ചെയ്തു കൊണ്ടു പോയിരുന്നത്.
ടാര്‍ മിക്സിങ് നടക്കുമ്പോള്‍ പുറന്തള്ളുന്ന രാസവസ്തുക്കള്‍ കാരണം പ്രദേശത്തുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് പതിവായിരുന്നു. ഇവിടെ നിന്നുള്ള ഖര ദ്രാവകമാലിന്യങ്ങള്‍ പള്ളിക്ക ലാറില്‍ നിക്ഷേപിക്കുന്നതിനാല്‍ മത്സ്യസമ്പത്തും കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന കുടിവെള്ള സ്രോതസുകളും മലിനമായി. തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തിയതും അധികൃതര്‍ പ്ലാന്റ് അടച്ചുപൂട്ടിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."