മത്സ്യത്തൊഴിലാളി ക്ഷേമം; നിയമസഭാസമിതി ഇന്ന് ജില്ലയില്‍
കൊല്ലം: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം ഇന്ന് രാവിലെ 10.30 ന് കൊല്ലം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സി .കൃഷ്ണന്‍ ചെയര്‍മാനായുള്ള സമിതിയില്‍ കെ. ദാസന്‍, ഗീതാ ഗോപി, ഹൈബി ഈഡന്‍, കെ.ജെ മാക്‌സി, സി.കെ നാണു, എന്‍.എ നെല്ലിക്കുന്ന്, എം. നൗഷാദ്, എം .വിന്‍സന്റ് എന്നിവര്‍ അംഗങ്ങളാണ്.
മത്സ്യബന്ധന തുറമുഖം, റവന്യൂ, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ജലവിഭവം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാം. സുനാമി ഫ്‌ളാറ്റ് നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കാണുന്നതിനും തീരത്ത് കപ്പല്‍ അടിഞ്ഞത് മൂലം സമീപവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതിനും സ്ഥലസന്ദര്‍ശനവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."