വര്‍ഷം ഒന്നു കഴിഞ്ഞു: ജില്ലാ ആസൂത്രണ സമിതികളായില്ല
മലപ്പുറം: ഒരു വര്‍ഷം മുന്‍പ് അധികാരത്തിലേറിയ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിക്കേണ്ട ജില്ലാതല ആസൂത്രണ സമിതികള്‍ നിലവില്‍ വന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടും ആസൂത്രണ സമിതി തെരഞ്ഞെടുപ്പ് നടക്കാത്തതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ അവസാനത്തിലാണ് തെരെഞ്ഞെടുപ്പ് കമ്മിഷന് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാപഞ്ചായത്തില്‍ നിന്നും ഒന്‍പതും നഗരസഭാ കൗണ്സിലര്മാറില് നിന്ന് മൂന്നും പ്രതിനിധികളെയാണ് ഒരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തത്. എല്ലാ ജില്ലകളിലും ജില്ലാ ആസൂത്രണ സമിതിക്ക് പ്രതിനിധികളായെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവിലൂടെ മാത്രമേ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്ലാനിംഗ് കമ്മിറ്റികള്‍ക്ക് പ്രാബല്യം ലഭിക്കുകയുള്ളു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രേഖ പരിശോധനയും, ഭേദഗതി അംഗീകാരവും പോലുള്ള സുപ്രധാന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ആധികാരിക സമിതിയാണ് ഡി.പി.സി. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിലനില്‍ക്കേ ഉദ്യോഗസ്ഥ പ്രതിനിധികളെ നോമിനേറ്റ് ചെയ്തു രൂപീകരിച്ച അഡ്ഹോക്ക് സമിതിയാണ് ഒരു വര്‍ഷത്തിലധികമായി ആസൂത്രണസമിതിയുടെ പ്രവര്‍ത്തനം നടത്തുന്നത്. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ നോക്കുകുത്തിയാക്കിയുള്ള സര്‍ക്കാര്‍ സമീപനം ജനാധിപത്യ വിരുദ്ധമാണെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
ഈ വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കുള്ള അംഗീകാരം ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള അഡ്ഹോക്ക് കമ്മിറ്റിയാണ് നിര്‍വഹിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."