'ലോഹര്‍' അഖിലേന്ത്യാ ഫോക്‌ഫെസ്റ്റിനു തിരക്കേറി
കണ്ണൂര്‍: മണിമാലക്ക് ബംഗാളി നാടോടി ഗാനങ്ങള്‍ വെറുതെ മൂളാനുള്ളതല്ല. പാടിക്കൊണ്ടിരിക്കെ പാട്ടിലെ ആശയങ്ങള്‍ ദുപ്പട്ടകളില്‍ വര്‍ണ ചിത്രങ്ങളായി പുനര്‍ജനിപ്പിക്കാനുള്ളതാണ്. വര്‍ണചിത്രങ്ങള്‍ കോറിയ സാരികള്‍ക്കും ദുപ്പട്ടകള്‍ക്കും തുണി കലണ്ടറുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്.
കേരളാ ഫോക്‌ലോര്‍ അക്കാദമി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച ലോഹാര്‍ അഖിലേന്ത്യാ ഫോക് ഫെസ്റ്റിലാണ് മണിമാലയുടെ നാടോടി ഗാനങ്ങളും തുണികളില്‍ വര്‍ണം ചാലിക്കലും വിസ്മയമാകുന്നത്.
പശ്ചിമ ബംഗാളില്‍ പ്രചാരമുള്ള ബംഗാളി പാഠചിത്ര് എന്ന ആശയമാണ് തുണികളിലും ദുപ്പട്ടകളിലും വര്‍ണചിത്രങ്ങള്‍ വരക്കുകയെന്നത്. വൈവിധ്യമേറിയ തുണിത്തരങ്ങളുമായാണ് മണിമാലയും കുടുംബവും ലോഹര്‍ ഫെസ്റ്റിനെത്തിയത്. ഇത്തരം വസ്ത്രങ്ങള്‍ക്ക് രാജ്യമെങ്ങും ആവശ്യക്കാരേറെയാണെന്ന് ഇവര്‍ പറയുന്നു.
നേരത്തെ തയാറാക്കിയ ചിത്രങ്ങള്‍ വരച്ച വസ്ത്രങ്ങളിലെ കഥാ സന്ദര്‍ഭങ്ങള്‍ ഗാനങ്ങളിലൂടെ ഇവര്‍ വിവരിക്കുന്നത് കാണാന്‍ ആളുകള്‍ തടിച്ചുകൂടുകയാണ്. 250 രൂപ മുതല്‍ 1500 വരെ വിലയുള്ള സാരികള്‍ക്കും ബംഗാളി സ്‌റ്റൈലിലുള്ള ദുപ്പട്ടകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നും ഫോക്‌ലോര്‍ ഉല്‍പ്പന്നങ്ങളുമായെത്തിയ കലാകാരന്‍മാരില്‍ നിന്നും മണിമാലയെ വേറിട്ടു നിര്‍ത്തുന്നുണ്ട്.
വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 54 നാടോടി കലാകാരന്‍മാരാണ് ആസ്വാദകരെ വിസ്മയിപ്പിക്കുന്നത്. കുടകളിലും ബാഗുകളിലും മണിമാല ചിത്രങ്ങള്‍ കോറിയിടുന്നുണ്ട്. മണിമാലയുടെ സ്റ്റാളില്‍ ബംഗാളി നാടന്‍ പാട്ട് ആസ്വദിക്കാനാണ് ആസ്വാദകരേറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."