ഭരണം പരാജയമെന്ന് പ്രതിപക്ഷം; സംതൃപ്തമെന്ന് ഭരണപക്ഷം
കഴിഞ്ഞ ഒരു വര്‍ഷത്തെ നഗരസഭ ഭരണം തികഞ്ഞ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി പറഞ്ഞു. എന്നാല്‍ നിരവധി ജനോപകാര പ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായി ഭരണപക്ഷം ചൂണ്ടിക്കാട്ടി. ഇ ഗവേണസ് പദ്ധതി, നായ്ക്കള്‍ക്ക് ചിപ്പ് പിടിപ്പിക്കുന്ന പദ്ധതി, വിവിധ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും നഗരത്തില്‍ കൊതുകു ശല്യം രൂക്ഷമാണെന്നും കെ.ജെ ആന്റണി പറഞ്ഞു. ചമ്പക്കര മാര്‍ക്കറ്റ് വികസനം യാഥാര്ഥ്യമാകാത്തതും മാലിന്യ നീക്കത്തിന് ടിപ്പറുകള്‍ വാടകയ്ക്കെടുക്കുന്നതിലെ അഴിമതിയും വി.പിചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ഭരണസമതി അധികാരത്തില്‍ വന്നശേഷം വരുമാനത്തില്‍ വര്‍ധനവുണ്ടായതായി ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. സ്വന്തായി റോ-റോ സര്‍വീസ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമായി കൊച്ചി നഗരസഭയ്ക്ക് മാറാന്‍ കഴിഞ്ഞത് ഈ കൗണ്‍സിലിന്റെ നേട്ടമാണെന്ന് തമ്പി സുബ്രഹ്മണ്യന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."