HOME
DETAILS

കരിമണലെടുപ്പ്; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

  
backup
November 16 2016 | 18:11 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d


അമ്പലപ്പുഴ:തോട്ടപ്പള്ളി തുറമുഖത്ത് ഐ.ആര്‍.ഇ മണലെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് എന്തായിരിക്കുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികള്‍. തോട്ടപ്പള്ളി തുറമുഖത്തെ പുലിമുട്ടിലടിഞ്ഞുകൂടിയ മണല്‍ ഡ്രഡ്ജ് ചെയ്ത് തുറമുഖ പരിസരത്തു തന്നെ ഇട്ടിരിക്കുന്നു.
ഇത് ധാതുമണലായി വേര്‍തിരിക്കാനുള്ള കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ ഐ.ആര്‍.ഇക്കാണ് നല്‍കിയത്. മൂന്നുവര്‍ഷത്തിനിടെ കരിമണല്‍ വിറ്റ് ഏഴുകോടിയില്‍പ്പരം രൂപ സര്‍ക്കാരിന് ലഭിച്ചിട്ടും ഹാര്‍ബര്‍ വികസനം ആരംഭിക്കാത്ത സാഹചര്യത്തിലാണ് മത്സ്യതൊഴിലാളികള്‍ മണലെടുപ്പു തടഞ്ഞത്. ഇതിനെതിരെ കരാറുകാരനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഐ.ആര്‍.ഇക്കു വേണ്ടി മണലെടുക്കുന്ന കരാറുകാരന് ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധിയാണുണ്ടായത്. വിധി ഈ മാസം 16 ന് മുന്‍പ് നടത്താനായിരുന്നു കോടതി വിധി.
ഇതനുസരിച്ച് തിങ്കളാഴ്ച രാവിലെ വന്‍ പൊലീസ് സന്നാഹം എത്തിയെങ്കിലും മത്സ്യതൊഴിലാളികളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധം മൂലം പൊലീസിന് പിന്തിരിയേണ്ടിവന്നു. കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാതിരുന്ന സാഹചര്യം തഹസീര്‍ ദാറും, പൊലീസും കോടതിയെ ബോധിപ്പിക്കും. ഇനിയും കരാറുകാരന് അനുകൂലമായ വിധി ഉണ്ടായാലും ഹാര്‍ബറില്‍ നിന്ന് ഒരു തരിമണലു പോലും എടുപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സംഘടനകളും മത്സ്യതൊഴിലാളികളും.
അതേ സമയം ഐ.ആര്‍.ഇക്ക് മണല്‍ നല്‍കുന്നതിനെതിരെ സമരം ചെയ്ത മല്‍സ്യതൊഴിലാളികളുടെ നിലപാടിന് വിരുദ്ധമായി നിന്ന ധീവരസഭ നേതാക്കള്‍ക്കെതിരെ അണികളില്‍ പ്രതിഷേധം ശക്തമായി.ധീവരസഭ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, താലൂക്ക് സെക്രട്ടറി എന്നിവരാണ് സമരത്തിന് വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഐ.ആര്‍.ഇ മണലെടുക്കുന്നതിനെതിരെ ഏതാനും മാസം മുമ്പുതന്നെ തോട്ടപ്പള്ളി, പുന്തല, ഒറ്റപ്പന കരയോഗങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തങ്ങളുടെ നിലപാട് താലൂക്ക് സംസ്ഥാന ഭാരവാഹികളേയും അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വിവിധ കരയോഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ സംഘടിപ്പിച്ച് തിങ്കളാഴ്ച തോട്ടപ്പള്ളിയില്‍ പോലീസിനെതിരെ ഉപരോധം തീര്‍ത്തത്.
ഈ സമരത്തില്‍ പങ്കെടുക്കാതെ ധീവരസഭ താലൂക്ക് സെക്രട്ടറി പിന്‍മാറിയതാണ് അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. മത്സ്യഫെഡ് ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാനായി ഇടത് സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കുന്ന വി. ദിനകരനെതിരെയും വിവിധ കരയോഗങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  6 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago