ജീവനക്കാര്‍ക്ക് യഥേഷ്ടം അവധി; വേതനം നല്കാനാവാതെ ഉടമകള്‍
ആലപ്പുഴ: ജീവനക്കാര്‍ക്ക് വേതനം നല്കാന് കഴിയാതെ യഥേഷ്ടം അവധി നല്കി ഉടമകള്‍ തടിയൂരുന്നു. ദിനേന ആയിരം രൂപയുടെ കച്ചവടം പോലും നടക്കാത്തതിനാല്‍ ജീവനക്കാരുടെ സേവനത്തിന് താല്‍ക്കാലിക അവധി നല്കാന് നിര്‍ബന്ധിതരാകുകയാണ് സ്ഥാപന ഉടമകള്‍. വസ്ത്രം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ലേഡീസ് സെന്ററുകള്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ വരുമാനമാണ് ഇതിലൂടെ നിലയ്ക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനുള്ള പണം പോലും ഇല്ലാത്തതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ജനം തയ്യാറാകുന്നില്ല. ഇത് വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. കച്ചവടം നടക്കാത്ത സാഹചര്യത്തിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഇവര്‍ക്ക് താല്‍ക്കാലിക അവധി നല്കുവാന് സ്ഥാപന ഉടമകളെ പ്രേരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."